നിര്‍ധന യുവതികള്‍ക്ക് മംഗല്യമൊരുക്കി എം.ഇ.എ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍
പെരിന്തല്‍മണ്ണ (മലപ്പുറം): പതിമൂന്ന് നിര്‍ധന യുവതികള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കി എം.ഇ.എ എന്‍ജിനീയറിങ് കോളജിലെ ഈ വര്‍ഷത്തെ 'മെഹര്‍'2019 സമാപിച്ചു.
കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സംസാരിച്ചു.
മാനേജ്‌മെന്റും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് 2016ല്‍ തുടങ്ങിയ സമൂഹ വിവാഹ പദ്ധതിയിലൂടെ വിവാഹിതരായവരുടെ എണ്ണം ഇതോടെ 34 ആയി. മെഹര്‍- 16ല്‍ ആറ് ജോഡിയും മെഹര്‍ 17ല്‍ മൂന്ന് ജോഡിയും മെഹര്‍ 18ല്‍ 12 ജോഡി വധു -വരന്മാര്‍ക്കുമാണ് മംഗല്യഭാഗ്യം തെളിഞ്ഞത്.
ഓരോ വധുവിനും ഒന്‍പത് പവന്‍ സ്വര്‍ണാഭരണങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍ എന്നിവ സംഘാടകര്‍ നല്‍കിയതിനു പുറമേ, ഇരു കുടുംബത്തില്‍ നിന്നുമുള്ള അതിഥികളുടെ വിവാഹസല്‍ക്കാരവും സംഘാടകര്‍ തന്നെയാണ് ഒരുക്കിയത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ടി.എച്ച് ദാരിമി, മുഹമ്മദ്കുട്ടി ദാരിമി കോടങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബഷീര്‍ ഫൈസി ദേശമംഗലം, ഫാദര്‍ പോള്‍ ഗീവര്‍ഗീസ് എന്നിവര്‍ മെഹര്‍ സന്ദേശം നല്‍കി.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, എം.സി മായിന്‍ ഹാജി, മാമുക്കോയ ഹാജി, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സി.കെ സുബൈര്‍, പ്രിന്‍സിപ്പല്‍ ഡോ. രജിന്‍ എം ലിനസ്, ഡയരക്ടര്‍ ഡോ. വി.എച്ച് അബ്ദുല്‍ സലാം, വൈസ് പ്രിന്‍സിപ്പല്‍ ഹനീഷ് ബാബു, ഒ.എം.എസ്് തങ്ങള്‍, സ്റ്റാഫ് കണ്‍വീനര്‍ വി.പി ശംസുദ്ധീന്‍ യൂനിയന്‍ ചെയര്‍മാന്‍ ഷിബിന്‍ നസീബ്, സ്റ്റുഡന്റ് കണ്‍വീനര്‍ പി.കെ ഹാഷിര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."