HOME
DETAILS

ജലസേചനം, ടൂറിസം കിഫ്ബി പദ്ധതികള്‍ വിലയിരുത്തി

  
backup
June 24 2020 | 03:06 AM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b5%87%e0%b4%9a%e0%b4%a8%e0%b4%82-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%95%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%ac%e0%b4%bf-%e0%b4%aa%e0%b4%a6

 

തിരുവനന്തപുരം: ജലസേചനം, ടൂറിസം രംഗത്തെ വിവിധ കിഫ്ബി പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തത്. ജലസേചനവുമായി ബന്ധപ്പെട്ട ധര്‍മ്മടത്തെ ചേക്കുപാലം റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി, ചേരിക്കല്‍, പാറപ്പുറം പദ്ധതികളും ടൂറിസം രംഗത്തെ മുഴുപ്പിലങ്ങാട് ധര്‍മ്മടം ബീച്ച് പദ്ധതി, തലശേരി ഹെറിറ്റേജ് പദ്ധതി എന്നിവയാണ് വിലയിരുത്തിയത്.
ചേക്കുപാലം റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ ഡിസൈന്‍ കിഫ്ബി ടെക്‌നിക്കല്‍ ടീമിന്റെ സഹായത്തോടെ തയാറാക്കാന്‍ തീരുമാനിച്ചു. 31.8 കോടി രൂപയുടെ പദ്ധതിയാണിത്. ചേരിക്കല്‍, പാറപ്പുറം പദ്ധതികള്‍ 30ന് ചേരുന്ന കിഫ്ബി ബോര്‍ഡ് യോഗം പരിഗണിക്കും.മുഴുപ്പിലങ്ങാട് ധര്‍മ്മടം പദ്ധതിക്ക് സി.ആര്‍.സെഡ് ക്ലിയറന്‍സ് ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 233.72 കോടി രൂപയുടെ ബൃഹത്പദ്ധതിയാണിത്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണ് 142.5 കോടി രൂപയുടെ തലശേരി ഹെറിറ്റേജ് പദ്ധതി.
പഴശ്ശി, കള്‍ച്ചര്‍, ഫോക്ലോര്‍, ഹാര്‍ബര്‍ സര്‍ക്യൂട്ടുകളാണ് ഇതിലുള്ളത്. ആരാധനാലയങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളുമുള്‍പ്പെടെ 61 സ്ഥലങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതിന് 37 ഘടകങ്ങളുണ്ട്. ഇതില്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായ ഘടകങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ അനുമതി നല്‍കാന്‍ തീരുമാനമായി.
കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം, ആഭ്യന്തര ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ് സെന്തില്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാലകിരണ്‍ യോഗത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago