രാമന്തളി മാലിന്യപ്രശ്നം അറുതിയില്ലാതെ അവകാശപോരാട്ടം
പയ്യന്നൂര്‍: രാമന്തളിയിലെ കിണറുകളെ ഉപയോഗശൂന്യമാക്കിയ നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടമെന്നാവശ്യപ്പെട്ടു നാവിക അക്കാദമി ഗെയിറ്റിനു മുന്നില്‍ ജന ആരോഗ്യ സംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിതകാല സമരം 53ാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം 31 ദിവസം പിന്നിട്ടു. സമരപന്തലില്‍ വിനീത് കാവുങ്കാല്‍ നടത്തിവരുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇന്നെല കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്സ് ഫെഡറേഷന് ജില്ലാ നേതാക്കളും പ്രവര്‍ത്തകരും സമരപന്തല്‍ സന്ദര്‍ശിച്ചു.
സംസ്ഥാന സെക്രട്ടറി മുജീബ് പാലക്കല്‍, ജോയിന്റ് സെക്രട്ടറി അഷറഫ് ഏഴിലോട്, ജില്ലാ സെക്രട്ടറി വി.സി ഹനീഫ, മുഹമ്മദ് കുഞ്ഞി തൃക്കരിപ്പൂര്‍, സുബൈര്‍ കൂത്തുപറമ്പ് ,സലാം കല്യാശ്ശേരി, കാസിം തൃക്കരിപ്പൂര്‍, രമേശന് കൂത്തുപറമ്പ്, ഋഷികേശന് സംസാരിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി നാളെ യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തകര്‍ അനുഭാവ ഉപവാസം അനുഷ്ഠിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."