കണ്ണൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന നടത്തി
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്) പരിശോധിച്ചു. പ്രവേശന കവാടം, റണ്‍വേ, ടെര്‍മിനല്‍ കെട്ടിടം, ഫയര്‍ സ്റ്റേഷന്‍, റോഡ്, മേല്‍പ്പാലം, ചുറ്റുമതില്‍ ഓപറേഷനല്‍ ബൗണ്ടറി എന്നിവ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.ബി.സി.എ.എസ് റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ് ശര്‍മ, കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ എം.കെ വിജയകുമാര്‍, ഇന്റലിജന്‍സ് ബ്യൂറോ റീജനല്‍ ഇന്‍സ്‌പെക്ടര്‍ എസ്. രാജ്, കേന്ദ്ര വ്യവസായ സുരക്ഷാ സേന സീനിയര്‍ കമാന്‍ഡന്റ് എം. ശശികാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കിയാല്‍ എം.ഡി വി. തുളസീദാസുമായി ഇന്നു ചര്‍ച്ച നടത്തും.
രാജ്യ സുരക്ഷ, കള്ളക്കടത്തിനുള്ള പഴുതുകള്‍, യാത്രക്കാരുടെ പരിശോധന തുടങ്ങിയവ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനു ബി.സി.എ.എസിന്റെ നിര്‍ദേശപ്രകാരമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. രണ്ടു ഘട്ടങ്ങളിലായി പരിശോധന നടത്തി മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു.
വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ(ഡി.ജി.സി.എ) പരിശോധനയും വിവിധ ലൈസന്‍സുകള്‍ ഏര്‍പ്പെടുത്തുകയും വേണം. സെപ്റ്റംബറില്‍ ഉദ്ഘാടനം നടത്തണമെന്ന ലക്ഷ്യവുമായാണ് വിമാനത്താവള നിര്‍മാണം പുരോഗമിക്കുന്നത്. കിയാല്‍ ചീഫ് പ്രൊജക്ട് എന്‍ജിനിയര്‍ കെ.പി ഷിബുകുമാര്‍, പ്രോജക്ട് എന്‍ജിനിയര്‍ പ്രേംപ്രസാദ്, കോര്‍പറേറ്റ് മാനേജര്‍ ടി. അജയകുമാര്‍, ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ എന്നിവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."