HOME
DETAILS

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ കാണാന്‍ തായ് കുട്ടികളെ ക്ഷണിച്ച് ഫിഫ

  
backup
July 06 2018 | 18:07 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%88%e0%b4%a8%e0%b4%b2

 

മോസ്‌കോ: റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ കാണാന്‍ തായ്‌ലന്‍ഡ് ഗുഹയില്‍ അകപ്പെട്ട കുട്ടികളെ ക്ഷണിച്ച് ഫിഫ. തായ്‌ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന് എഴുതിയ കത്തിലാണ് കുട്ടികളെ കളി കാണാനായി ഫിഫ പ്രസിഡന്റ് ജിയാന്റി ഇന്‍ഫിനോ ക്ഷണിച്ചത്. ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തെത്തി കുടുംബങ്ങളില്‍ എത്തുമെന്നാണ് തങ്ങളുടെ പ്രതീക്ഷ.

അവരുടെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ജൂലൈ 15ന് നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ അതിഥികളായി അവരെ ക്ഷണിക്കാന്‍ ആഗ്രഹമുണ്ട്. അവര്‍ക്ക് തീര്‍ച്ചയായും ഫൈനലില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
അത് വലിയൊരു ആഘോഷം കൂടിയാവുമെന്നും അദ്ദേഹം എഴുതി. ജൂണ്‍ 23ന് ആണ് തായ്‌ലന്‍ഡ് ഗുഹയില്‍ 11നും 16നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും കോച്ചും ഉള്‍പ്പെട്ട ഫുട്‌ബോള്‍ ടീം കുടുങ്ങിയത്. ഗുഹ സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു ഇവര്‍. ശക്തമായ മഴയെത്തുടര്‍ന്ന് പ്രവേശന കവാടത്തില്‍ ജലപ്രവാഹമുണ്ടാവുകയും ഇവര്‍ കുടുങ്ങുകയുമായിരുന്നു. തുടര്‍ന്ന് ഒമ്പത് ദിവസങ്ങള്‍ക്കുശേഷം രക്ഷാ പ്രവര്‍ത്തകരാണ് ഇവര്‍ ഗുഹക്കുള്ളില്‍ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്.
അതിനിടെ ഗുഹക്കുള്ളിലുള്ളവരെ രക്ഷിക്കാനായി മറ്റു മാര്‍ഗങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ അന്വേഷിക്കുന്നുണ്ട്. ഗുഹയുടെ പുറത്തേക്കുള്ള വഴിയില്‍ ചെളിയും ജലപ്രവാഹവും പ്രയാസമുയര്‍ത്തുന്നുണ്ട്.
13 പേരിലേക്ക് എത്തിച്ചേരാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടുകയാണെന്ന് ചിയാങ് റായി ഗവര്‍ണര്‍ നരോഗ്‌സാക് ഒസ്റ്റാകോറ പറഞ്ഞു. ഏറ്റവും എളുപ്പത്തില്‍ അവരിലേക്ക് എത്താനുള്ള മാര്‍ഗങ്ങളാണ് അന്വേഷിക്കുന്നത്. കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നത് മുന്നിലുള്ള വഴിയാണെങ്കിലും ആശങ്ക നിലനില്‍ക്കുകയാണ്. ഒരാഴ്ചയ്ക്കകം ഗുഹ സ്ഥിതി ചെയ്യുന്ന വടക്കന്‍ മേഖലയില്‍ കാലവര്‍ഷം ശക്തമാകുമെന്ന് തായ്‌ലന്‍ഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതും ആശങ്കക്ക് ആക്കം കൂട്ടി. സംഘത്തെ എത്രയും പെട്ടെന്നു സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കു വിലങ്ങുതടിയായാണ് കാലവര്‍ഷമെത്തുന്നത്.
മഴ നിലക്കണമെങ്കില്‍ ഒക്ടോബര്‍ വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണു കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന വിവരം. അതുവരേക്കുമുള്ള ഭക്ഷണസാധനങ്ങള്‍ ഇവിടെയെത്തിച്ചിട്ടുണ്ടെങ്കിലും അത്രയും കാലം ഗുഹക്കകത്ത് കഴിയുക അപകടകരമാണ്. ഇതിനാല്‍ എത്രയും വേഗം ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രാജ്യാന്തര വിഗഗ്ധര്‍ അടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍.
പത്തു കിലോമീറ്ററോളം നീളമുള്ള താം ലവാങ് ഗുഹയില്‍ കഴിഞ്ഞ മാസം 23നാണ് ഇവര്‍ അകപ്പെട്ടത്. മഴവെള്ളം ശക്തമായി പ്രവഹിച്ച് ഗുഹ നിറയുകയായിരുന്നു. തുടര്‍ന്ന് സംഘം ഗുഹക്കുള്ളിലെ പാറക്കെട്ടിനുമുകളില്‍ അഭയംതേടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  8 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  8 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  8 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  9 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  9 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  9 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  9 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  9 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago