ഡെങ്കിപ്പനി മന്ത്രിക്കെതിരേ അമര്‍ഷം നവീഴ്ച പറ്റിയത് ആരോഗ്യ വകുപ്പിന്
മട്ടന്നൂര്‍: നഗരസഭാ വാസികളുടെ ജീവനെടുക്കുന്ന ഡെങ്കിപ്പനി മൂര്‍ച്ഛിക്കുമ്പോഴും ആരോഗ്യവകുപ്പ് ഇടപെടല്‍ ഫലപ്രദമാകുന്നില്ലെന്ന് പരാതി. വിഷയം രാഷ്ട്രീയമായതോടെ വിവാദങ്ങള്‍ക്കും ചൂടുപിടിച്ചു. ആസന്നമായ മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പാണ് വിഷയത്തെ രാഷ്ട്രീയായുധമാക്കി മാറ്റിയത്. ഇന്നലെ യു.ഡി.എഫ് നടത്തിയ ഹര്‍ത്താലിനെതിരേ രാഷ്ട്രീയ പ്രതിരോധം തീര്‍ത്താണ് സി.പി.എം മറുപടി നല്‍കിയത്. എന്നാല്‍ മട്ടന്നൂരിന്റെ മുക്കിലും മൂലയിലും ഉദ്ഘാടനങ്ങള്‍ക്കും മറ്റുമെത്തുന്ന മന്ത്രി കെ.കെ ശൈലജയുടെ അസാന്നിധ്യം വിമര്‍ശനത്തിന് എരിവു പകര്‍ന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് അമ്പലം റോഡിലെ വ്യാപാരിയുടെ ഭാര്യ ഡെങ്കിപ്പനി മൂര്‍ച്ഛിച്ച് മരിച്ചിരുന്നു. അന്നു ആരോഗ്യവകുപ്പും നഗരസഭയും നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. മന്ത്രിയുടെ ഭര്‍ത്താവ് ചെയര്‍മാനായ മട്ടന്നൂര്‍ നഗരസഭയില്‍ പകര്‍ച്ചവ്യാധി ബാധിച്ചു ജനങ്ങള്‍ കൂട്ടത്തോടെ ആശുപത്രിയിലായത് വ്യാപക ചര്‍ച്ചയായിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും അനാസ്ഥയില്‍ ഭരണകക്ഷി പാര്‍ട്ടികള്‍ക്കുള്ളില്‍ തന്നെ അതൃപ്തിയുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."