എടവണ്ണയില്‍ തീപിടിത്തം; മൂന്ന് കടകള്‍ കത്തിനശിച്ചു
എടവണ്ണ: എടവണ്ണയില്‍ തീപിടിത്തം. മൂന്നു കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. വണ്ടൂര്‍ റോഡില്‍ എടവണ്ണ സീതിഹാജി ഗവ. ഹൈസ്‌കൂളിനു സമീപം മൂന്നു നിലകെട്ടിടത്തിനാണ് ഇന്നലെ ഉച്ചക്ക് 2.30ഓടെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ രണ്ടാം നിലയിലെ മൊബൈല്‍ കംപ്യൂട്ടര്‍ മെക്കാനിക്ക് ഷോപ്പിലാണ് ആദ്യം തീ കണ്ടെത്തിയത്. ഉടമ നൗഫല്‍ കട അടച്ചു ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ ആളിപ്പടര്‍ന്നതോടെ തൊട്ടടുത്ത വിദ്യാലയത്തിന് അവധി നല്‍കി. പിന്‍ഭാഗത്തെ ഗേറ്റിലൂടെയാണ് വിദ്യാര്‍ഥികള്‍ പുറത്തേക്കു പോയത്. റൂമുകള്‍ എ.സി.പി ഡക്കറേഷന്‍ ആയതാണ് തീപടരാന്‍ കാരണമായത്.
കംപ്യൂട്ടര്‍ ഷോപ്പിനു പുറമെ സഹകരണ ബാങ്കിന്റെ കുടുംബശ്രീയിലുള്ള നീതി മെഡിക്കല്‍ സ്റ്റോര്‍, തൊട്ടടുത്ത റെഡിമെയ്ഡ് ഷോപ്പ്, ബേക്കറി, ഫാന്‍സി കടകള്‍ എന്നിവക്കാണു തീപിടിച്ചത്. ഏകദേശം 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പത്തപ്പിരിയത്തെ എം.ടി മൊയ്തീന്‍കുട്ടിയുടെ അല്‍റവാബി കെട്ടിടത്തിനാണു തീപിടിച്ചത്. മുപ്പതോളം ഷട്ടറുള്ള കെട്ടിടത്തില്‍ ഒരു ഭാഗത്താണ് തീപടര്‍ന്നത്. തിരുവാലി, നിലമ്പൂര്‍, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് തീ പൂര്‍ണമായും അണച്ചത്.
ഡെപ്യൂട്ടി കലക്ടര്‍ സി അബ്ദുല്‍റഷീദ്, ഏറനാട് തഹസില്‍ദാര്‍ സുരേഷ്, വണ്ടൂര്‍ സി.ഐ സാജു കെ എബ്രഹാം, എടവണ്ണ വില്ലേജ് അസിസ്റ്റന്റ് അബ്ബാസ് അത്തിമണ്ണില്‍, എടവണ്ണ എ.എസ്.ഐ ഉണ്ണികൃഷ്ണന്‍, ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."