ഇന്ത്യാ റബര്‍ മീറ്റ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കോട്ടയം: റബര്‍ ബോര്‍ഡും റബര്‍മേഖലയിലെ പ്രമുഖ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യാ റബര്‍ മീറ്റില്‍ (ഐ.ആര്‍.എം 2018) പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. കൊച്ചിയില്‍ ഓഗസ്റ്റ് 30, 31 തിയതികളില്‍ ഹോട്ടല്‍ ഗ്രാന്റ് ഹയാത്ത് ആന്‍ഡ് ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഇന്ത്യാ റബര്‍ മീറ്റ് നടക്കുക. റബര്‍മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തുന്ന സമ്മേളനങ്ങളില്‍ നാലാമത്തേതാണ് ഇത്.
ഇന്ത്യാ റബര്‍ മീറ്റില്‍ പങ്കെടുക്കുന്നതിന് 18 ശതമാനം ജി.എസ്.ടി (1800 രൂപ) ഉള്‍പ്പെടെ 11,800 രുപയാണ് ഫീസ്. എന്നാല്‍ ജൂലൈ 31ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ 8850 രൂപ (18 ശതമാനം ജി.എസ്.ടി ഉള്‍പ്പെടെ) അടച്ചാല്‍ മതിയാകും. രജിസേ്ട്രഷന്‍ ഫീസ് ംംം.ശിറശമൃൗയയലൃാലല.േശി എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ സെക്രട്ടറി, ഇന്ത്യാ റബര്‍ മീറ്റ് 2018, റബര്‍ബോര്‍ഡ്, കോട്ടയം 2 എന്ന വിലാസത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായോ അടയ്ക്കാവുന്നതാണ്.
ചെറുകിട റബര്‍കര്‍ഷകര്‍ ജി.എസ്.ടി ഉള്‍പ്പെടെ 4130 രൂപ മാത്രം അടച്ചാല്‍ മതി. എന്നാല്‍ ഈ ആനുകൂല്യം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന, റബര്‍ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത, 200 കര്‍ഷകര്‍ക്ക് മാത്രമേ ലഭിക്കൂ. റബര്‍ കര്‍ഷകര്‍ അതത് റീജ്യനല്‍ ഓഫിസുകളില്‍ വേണം പണമടയ്ക്കാന്‍. കര്‍ഷകര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത റബര്‍ബോര്‍ഡ് റീജ്യനല്‍ ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."