HOME
DETAILS
MAL
കൊവിഡ് പ്രതിരോധത്തിനായി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം
backup
June 24 2020 | 03:06 AM
കൊച്ചി: കൊവിഡ് പ്രതിരോധത്തിനായി ആയിരത്തിലേറെ ആരോഗ്യ സേവന സ്‌പെഷലിസ്റ്റുകള്‍ ചേര്‍ന്ന് സ്വാസ്ഥ് എന്ന ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു.
ഏറ്റവും മികച്ച ഡോക്ടര്‍മാരുമായും വെല്‍നെസ് സേവനദാതാക്കളുമായും രാജ്യത്തുള്ളവരെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം. രാജ്യത്തെ ജനങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായോ സാമ്പത്തികമായോ ഉള്ള വ്യത്യാസമില്ലാതെ തുല്യവും താങ്ങാനാവുന്നതുമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് സാങ്കേതികവിദ്യാ ശക്തി പ്രയോജനപ്പെടുത്തിയുള്ള ഈ മൊബൈല്‍ ആപ് അധിഷ്ഠിത സേവനം.
രാജ്യത്തെ ഏറ്റവും മികച്ച ശേഷികളെ ഒരുമിച്ചു കൊണ്ടുവന്ന് കൊവിഡ് പ്രതിസന്ധിക്ക് അടിയന്തര ആശ്വാസം നല്‍കുന്ന സൗജന്യ ആരോഗ്യ സേവനമാണ് സ്വാസ്ഥ് നല്‍കുന്നതെന്ന് സ്വാസ്ഥ് ഗവേണിങ് കൗണ്‍സിലിന്റെ ഭാഗമായ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."