പ്രിയമേറി ചങ്ങാട യാത്ര; 20,000 പേര്‍ സവാരി നടത്തി
മാനന്തവാടി: കുറുവാ ദ്വീപില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആരംഭിച്ച ചങ്ങാട സവാരിക്ക് പ്രിയമേറുന്നു.
ദ്വീപില്‍ വിനോദസഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതൊടെയാണ് 2018 സെപ്റ്റംബറില്‍ മുള കൊണ്ട് ഉണ്ടാക്കിയ ചങ്ങാട സവാരി ആരംഭിച്ചത്. ഈ സാമ്പത്തിക വര്‍ഷം ആവസാനിച്ച മാര്‍ച്ച് 31 വരെ 20,844 പേര്‍ സവാരി നടത്തുകയും ഡി.ടി.പി.സി.ക്ക് 28,85,350 രൂപ വരുമാന ഇനത്തില്‍ ലഭിക്കുകയും ചെയ്തു. കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്താണ് ഏറ്റവും ആളുകള്‍ സവാരി നടത്തിയത്. 4895 പേര്‍ ചങ്ങാടയാത്ര നടത്തുകയും 7,61,940 രൂപ വരുമാനം ലഭിക്കുകയും ചെയ്തു. വലുതും ചെറുതുമായ 6 ചങ്ങാടങ്ങളാണ് ഇവിടെ ഉള്ളത്. 5 പേര്‍ക്ക് ഇരിക്കാവുന്ന ചങ്ങാടത്തിന് 300 രൂപയും, 5 പേര്‍ക്ക് തുഴചങ്ങാടത്തിന് 1000 രൂപയുമാണ് ഈ ടാക്കുന്നത്. 40 മിനുറ്റോളം നീളുന്ന സവാരിയില്‍ വിനോദ സഞ്ചാരികള്‍ക്ക് പുഴയില്‍ ഇറങ്ങി ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനും ഫോട്ടോ പകര്‍ത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുമുണ്ട്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദ്വീപിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചതോടെ നിത്യേന എത്തുന്ന സഞ്ചാരികള്‍ക്കായി പുഴയില്‍ കുളിക്കുന്നതിനുള്ള അനുമതിയും ഇപ്പോള്‍ നല്‍കുന്നുണ്ട്. 50 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുന്നത്. മധ്യവേനലവധിക്കാലം കൂടി ആരംഭിച്ചതോടെ സംസ്ഥാനത്തിനകത്ത് നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിദിനം എത്തുന്ന നൂറുകണക്കിന് വിനോദസഞ്ചാരികള്‍ക്ക് ചങ്ങാട സവാരിയും പുഴയിലെ കുളിയുമെല്ലാം ഏറെ നവ്യാനുഭവമായി മാറുന്നതോടൊപ്പം ദ്വീപില്‍ പ്രവേശനം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ഏറെ അനുഗ്രഹവുമായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."