അണ്ണാഡിഎംകെയില്‍ ധാരണ: പളനിസാമി മുഖ്യമന്ത്രി; പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറി
ചെന്നൈ: അണ്ണാഡിഎംകെയില്‍ പനീര്‍ശെല്‍വം-പളനിസാമി വിഭാഗങ്ങള്‍ തമ്മില്‍ ധാരണയായതായി സൂചന. ഒ. പനീര്‍ശെല്‍വത്തിന്റെ ആവശ്യങ്ങളെല്ലാം പരിഗണിക്കാന്‍ പളനിസാമി വിഭാഗം തയാറായി.
ധാരണയനുസരിച്ച് എടപ്പാടി പളനിസാമി സംസ്ഥാന മുഖ്യമന്ത്രിയായി തുടരും. പനീര്‍ശെല്‍വം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകും.
ശശികലയുടെയും ദിനകരന്റേയും രാജി ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനിച്ചു.
നാലു പ്രധാന ആവശ്യങ്ങളായിരുന്നു പനീര്‍ശെല്‍വം വിഭാഗം മുന്നോട്ടുവച്ചത്. ശശികലയുടെയും ദിനകരന്റേയും രാജി ഔദ്യോഗികമായി എഴുതി വാങ്ങണം, ഇരുവരേയും പിന്തുണച്ചുകൊണ്ട് പളനിസാമി തെരഞ്ഞെടുപ്പു കമ്മിഷനു നല്കിയ സത്യവാങ്മൂലങ്ങള്‍ പിന്‍വലിക്കണം. ശശികലയുടെ കുടെയുള്ള അംഗങ്ങളെ പാര്‍ട്ടി നേതൃത്വത്തില്‍നിന്നു മാറ്റണം, ജയലളിതയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ ഏറ്റെടുക്കണം തുടങ്ങിയ ആവശ്യങ്ങളില്‍ പളനിസാമി വിഭാഗം അനുകൂലമായതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."