യു.എന്‍ രക്ഷാസമിതി സ്ഥിരാംഗത്വം: ഇന്ത്യക്ക് പിന്തുണയെന്ന് റഷ്യ
മോസ്കോ: യു.എന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിന് റഷ്യ ഇന്ത്യക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായി വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവ്. റിക്(റഷ്യ-ഇന്ത്യ-ചൈന) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ന് യു.എന്‍ പരിഷ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തു. ഇന്ത്യ യു.എന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിന് യോഗ്യതയുള്ള നോമിനിയാണ്. ഇന്ത്യയുടെ നാമനിര്‍ദേശത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഇന്ത്യക്ക് ഒരു തികഞ്ഞ രക്ഷാസമിതി അംഗമാവാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു- അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസം മുമ്പാണ് ഇന്ത്യയെ യു.എന്‍ രക്ഷാസമിതിയിലെ താല്‍ക്കാലിക അംഗമായി എട്ടാംതവണയും തെരഞ്ഞെടുത്തത്. ഇന്ത്യ, ജര്‍മനി, ബ്രസീല്‍, ജപ്പാന് എന്നിവ രക്ഷാസമിതി വികസിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ജി4 രാജ്യങ്ങളാണ്. രക്ഷാസമിതിയില്‍ ചൈന ഒഴികെയുള്ള നാല് സ്ഥിരാംഗങ്ങളും ഇന്ത്യയെ സ്ഥിരാംഗമാക്കുന്നതിനെ പിന്തുണയ്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."