മാനസിക രോഗ ചികിത്സയിലിരിക്കെ കാറുമായി ഇറങ്ങിയ യുവാവ് വഴിയില്‍ കണ്ടവരെയെല്ലാം ഇടിച്ചുതെറിപ്പിച്ചു
കൊണ്ടോട്ടി: മാനസിക ചികിത്സയിലിരിക്കെ കാറുമായി പുറത്തിറങ്ങിയ യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തിലും പരിസരത്തും പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ രാവിലെ എട്ടിനാണു കോഴിക്കോടു മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുളള നാല്പതുകാരന് ബന്ധുക്കളറിയാതെ കാറുമായി കടന്നത്.
മുക്കം താമരശ്ശേരി ഭാഗത്തു നിന്നെത്തിയ ഇയാളുടെ കാര്‍ നീറാടു വെച്ച് ബൈക്കിലിടിച്ചു. തുടര്‍ന്ന് നിര്‍ത്താതെ വിട്ട കാര്‍ തുറക്കലില്‍ ഒരു സ്കൂള്‍ ബസിലും ഇടിച്ചു. അതുകഴിഞ്ഞ് എയര്‍പോര്‍ട്ട് ജങ്ഷനില്‍ ഒരു കാറിലും വിമാനത്താവള റോഡ് നുഹ്മാന്‍ ജങ്ഷനില്‍ ബൈക്ക് യാത്രക്കാരനെയും ഇടിച്ചു തെറിപ്പിച്ചു. സാരമായി പരു ക്കേറ്റ ഇയാളെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെയാണ് ഇയാള്‍ വിമാനത്താവളത്തിലെ പ്രവേശന കവാടത്തിലുളള ടോള്‍ ഗേറ്റ് ഇടിച്ചുതെറിപ്പിച്ച്് അകത്തേക്ക് പ്രവേശിച്ചത്. അമിതവേഗതയിലത്തെിയ കാര്‍ ആദ്യം പോസ്റ്റിലും പിന്നീടു മരത്തിലുമിടിച്ചാണു നിന്നത്. ഇതിനിടെയില്‍ രണ്ടു ബൈക്കുകളിലും കാറിലും ഇടിച്ചു. ബൈക്കിലിരുന്നു സംസാരിക്കുകയായിരുന്ന യുവാവിനും പരുക്കേറ്റു. കാറിടിച്ചതിനെത്തുടര്‍ന്നു ഇയാളെ രക്ഷിക്കാനായി എത്തിയവരെയും മര്‍ദിച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു. പിന്നീട് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ബന്ധുക്കളത്തെി മാനസികരോഗിയാണെന്നും ചികിത്സയിലിരിക്കെ രക്ഷപ്പെട്ടതാണെന്നും അറിയിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."