HOME
DETAILS
MAL
അന്താരാഷ്ട്ര മെഡിക്കല്‍ ജേണലിന്റെ ചീഫ് എഡിറ്റര്‍ പദവിയില്‍ മലയാളി
backup
July 06 2018 | 20:07 PM
കോഴിക്കോട്: റോയല്‍ കോളജ് ഓഫ് ഫിസീഷ്യന്‍സ് ഓഫ് എഡിന്‍ബര്‍ഗ് ജേണലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയി മലയാളി ഡോക്ടര്‍ വിനോദ് രവീന്ദ്രനെ നിയമിച്ചു.
കോഴിക്കോട് സെന്റര്‍ ഫോര്‍ റൂമാറ്റോളജിയുടെ ചീഫ് റൂമാറ്റോളജി കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.
യു.കെക്ക് പുറത്തുനിന്നുള്ള ഒരു ഡോക്ടര്‍ ആദ്യമായാണ് ഈ പദവിയില്‍ എത്തുന്നത്.
ലണ്ടനിലെ പ്രശസ്തമായ കിങ്‌സ് കോളജില്‍നിന്ന് റൂമാറ്റോളജിയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തമായ ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ എണ്‍പതിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2016 മുതല്‍ ഇന്ത്യന്‍ ജേണല്‍ ഓഫ് റൂമാറ്റോളജിയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."