കൊല്ലം തീരമേഖലയിലും പെട്രോള്‍ പമ്പുകളിലും അന്വേഷണം
കൊല്ലം: സീരിയല്‍ നടിയും സഹോദരിയും മാതാവും ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. കേസ് അന്വേഷിക്കുന്ന ഇടുക്കി കട്ടപ്പന പൊലിസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കൊല്ലം പൊലിസ് അന്വേഷണം വ്യാപിപ്പിച്ചത്.
കൊല്ലത്ത് നേരത്തെ കള്ളനോട്ട് കേസില്‍ പ്രതികളായവരുടെ വിവരങ്ങള്‍ പൊലിസ് ശേഖരിച്ച് തുടങ്ങി. തീരദേശ മേഖലയിലും കൊല്ലത്തെ ചില പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തി. സീരിയല്‍ നടിയുടെ വീട്ടില്‍ അച്ചടിച്ച കള്ളനോട്ട് കൊല്ലത്തും വ്യാപകമായി വിതരണം ചെയ്തിരിക്കാമെന്ന സംശയത്തിലാണിത്. മത്സ്യബന്ധനമേഖലയില്‍ കള്ളനോട്ട് പെട്ടെന്ന് എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെയും അന്വേഷണം ഉണ്ടാകും.
കൊല്ലം മനയില്‍കുളങ്ങര വനിതാ ഐ.ടി.ഐക്ക് സമീപം ഉഷസില്‍ രമാദേവി, മക്കളായ സീരിയില്‍ നടി സൂര്യ ശശികുമാര്‍, ശ്രുതി എന്നിവരെയാണ് പൊലിസ് കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നത്. ഇവര്‍ താമസിച്ചിരുന്ന അഡംബര വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് 57 ലക്ഷം രൂപയുടെ കള്ളനോട്ടും അത്യാധുനിക അച്ചടിയന്ത്രവും കണ്ടെടുത്തിരുന്നു. ഇവരെക്കൂടാതെ അറസ്റ്റിലായ കൂട്ടാളികളും റിമാന്‍ഡിലാണ്.
കട്ടപ്പനയില്‍ നിന്ന് കള്ളനോട്ട് പിടികൂടിയതിനെ തുടര്‍ന്നാണ് കൊല്ലത്തുനിന്ന് മൂവരെയും അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."