രാഹുല്‍ തരംഗം; പ്രചാരണം മുറുക്കി യു.ഡി.എഫ്
കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മണ്ഡലത്തില്‍ രാഹുല്‍ എഫക്ട് അവസാനിക്കുന്നില്ല.
സാമൂഹിക മാധ്യമങ്ങളില്‍ ഇരുമുന്നണികള്‍ക്കും ഒപ്പം ബി.ജെ.പി പ്രവര്‍ത്തകരുടെയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഭവനസന്ദര്‍ശനമടക്കമുള്ള പരിപാടികള്‍ക്ക് ജില്ലയിലുടനീളം തുടക്കമിട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആവേശത്തിന്റെ തോത് കുറയാതെ കാക്കുകയാണ്. പലയിടങ്ങളിലും ഇന്നലെയും റോഡ് ഷോകളും ആഹ്ലാദ പ്രകടനങ്ങളുമായി പ്രവര്‍ത്തകര്‍ നിറഞ്ഞുനിന്നു. ജില്ലയിലുടനീളം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. പോസ്റ്ററുകളും മറ്റും എത്തുന്നതോടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന് എത്തുന്ന ദിവസം ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്.
വരും ദിവസങ്ങളില്‍ സംസ്ഥാന, ദേശീയ നേതാക്കള്‍ കൂടി ചുരം കയറിയെത്തുന്നതോടെ ആവേശം വാനോളമാകും. രാഹുലിന്റെ വരവിനോടനുബന്ധിച്ച് ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."