സഹാറന്‍പൂരില്‍ മുസ്ലിം യുവാവിനെ അടിച്ചുകൊന്നു
പ്രതികള്‍ക്കെതിരേ ആള്‍ക്കൂട്ട മര്‍ദന കേസില്ല
കൊല്ലപ്പെട്ട യുവാവിനെതിരേ വധശ്രമത്തിന് കേസ്
ലഖ്നൗ: ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ വീണ്ടും മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. സഹാറന്‍പൂരില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മര്‍ദനമേറ്റ യുവാവ് അവശനായി വീണുകിടക്കുന്ന ദൃശ്യം കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വടികളുമായി അക്രമികള്‍ യുവാവിന് ചുറ്റും കൂടിനില്ക്കുന്നതും കാണാമായിരുന്നു. ദേര വില്ലേജിലെ ഇസ്റാര്(35) ആണ് കൊല്ലപ്പെട്ടത്. ഇരുമ്പു ദണ്ഡുകളും വടികളും ഉപയോഗിച്ചാണ് ഇസ്റാറിനെ മര്‍ദിച്ചത്. അവശനായ ഇസ്റാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എന്നാല്‍ സംഭവത്തില്‍ ആള്‍ക്കൂട്ട ആക്രമണം എന്ന കുറ്റം ഒഴിവാക്കിയാണ് ദേവ്ബന്ദ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. ഇസ്റാറിനെതിരേ കൊലപാതക ശ്രമം ആരോപിച്ച് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഭവ ദിവസം യുവാവ് ഗ്രാമത്തിലെ ഒരു കുട്ടിയെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചു എന്നും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു എന്നും ആരോപിച്ചായിരുന്നു മര്‍ദനം. കുടുംബത്തിന്റെ പരാതിയില്‍ 10 പേര്‍ക്കെതിരേ കേസെടുത്തതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."