ആദിവാസിയുടെ വീട്ടിലേക്ക് തീയെറിഞ്ഞു കത്തിക്കാന്‍ ശ്രമം
കാളികാവ്: ചോക്കാട് നാല്പതു സെന്റ് ആദിവാസി കോളനിയിലെ ഒടുക്കന് ബാബുവിന്റെ വീടിനു നേരെയാണ് അജ്ഞാതരുടെ അക്രമണം. ബാബുവിന്റെ ഭാര്യ സിന്ദുവും മകന് അശ്വിനും കിടന്നിരുന്ന മുറിയിലേക്കു തീയെറിഞ്ഞ് അപായപ്പെടുത്താനുള്ള ശ്രമമായിരുന്നു.
തീ ആളിപ്പടരുന്നതു കണ്ടുണര്‍ന്ന സിന്ദു പെട്ടന്നു തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വ്യാഴാഴ്ച പുലര്‍ച്ചെ 5.30 നാണ് അജ്ഞാതര്‍ വീടിനു നേരെ തീയെറിഞ്ഞത്. ജനലിലൂടെ മണ്ണെണ്ണ ഒഴിച്ച ശേഷം തീ വലിച്ചെറിയുകയായിരുന്നു. കാളികാവു സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ ബാബു അക്രമ സമയം വീട്ടിലുണ്ടായിരുന്നില്ല. ബുധനാഴ്ച രാത്രിയായിരുന്നു ബാബുവിന്റെ ജോലി സമയം. ഭാര്യയും മകനും കിടന്നിരുന്ന പായയും വിരിപ്പും തീപിടിച്ചുനശിച്ചു.
ബാബുവിനു ശത്രുക്കളാരുമില്ല. ആശുപത്രി ജോലിയും ശേഷമുള്ള ഒഴിവുസമയം ഓട്ടോ ഓടിച്ചുമാണു ജീവിക്കുന്നത്. ബാബുവിന്റെ ഭാര്യ ആശാ പ്രവര്‍ത്തകയാണ്. കാളികാവ് എസ്.ഐ ഉമ്മര്‍, സിവില്‍ പൊലിസ് ഓഫിസര്‍ മുഹമ്മദലി എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ടു കേസെടുത്തു പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."