മഹല്ലുകളില്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള നീക്കങ്ങളില്‍ ജാഗ്രത പാലിക്കണം: എസ്.കെ.എസ്.എസ്.എഫ്
മലപ്പുറം: ജില്ലയില്‍ വിവിധ മഹല്ലുകളില്‍ പ്രതിസന്ധി സൃഷ്ടിച്ച് അധികാര ലബ്ധിക്കായി കാന്തപുരം സുന്നീ വിഭാഗം നടത്തുന്ന നീക്കങ്ങളില്‍ സുന്നീ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. പരമ്പരാഗതമായി നിലനിന്നുപോരുന്ന മഹല്ലുകളില്‍ അക്രമങ്ങളും എതിര്‍പ്പുകളും സൃഷ്ടിച്ചും ആരാധനകള്‍ക്കു സാധ്യമാകാത്ത വിധം കേസ് നടപടികളുണ്ടായിക്കൂടാ. വഖ്ഫ് ചെയ്തയാളുടെ ഉദ്ദേശങ്ങള്‍ക്കനുസരിച്ചു മഹല്ലുകള്‍ തുടര്‍ന്നും നടന്നുപോകുന്നതിനുള്ള സാഹചര്യം നിലനിര്‍ത്തണമെന്നും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ അപലപനീയമാണെന്നും സെക്രട്ടറിയേറ്റ് പറഞ്ഞു. ഏകസിവില്‍കോഡും ഐ.എസ് ഭീരകരതയും എന്നവിഷയത്തില്‍ തിങ്കളാഴ്ച എസ്.വൈ.എസ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തുന്ന ബഹുജന സംഗമം വിജയിപ്പിക്കാന്‍ ഏരിയാ, മേഖലാ, ക്ലസ്റ്റര്‍ ഘടകങ്ങളോട് അഭ്യര്‍ഥിച്ചു. പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, ശഹീര്‍ അന്‍വരി പുറങ്ങ്, സി.ടി ജലീല്‍ പട്ടര്‍കുളം, ശമീര്‍ ഫൈസി ഒടമല, യു.കെ.എം ബശീര്‍ മൗലവി, ശമീര്‍ ഫൈസി പുത്തനങ്ങാടി, ഫാറൂഖ് ഫൈസി മണിമൂളി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, നൗഷാദ് ചെട്ടിപ്പടി, അനീസ് ഫൈസി മാവണ്ടണ്ടിയൂര്, ഹനീഫ മാസ്റ്റര്‍ അയ്യായ, ജലീല്‍ ചാലില്കുണ്ടണ്ട്, വി.ആസിഫ്, കെ.ടി ബഹാഉദ്ദീന്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."