ആഹ്ലാദത്തോടെ യാത്രക്കാര്‍; അന്ത്യോദയയ്ക്ക് ആവേശ സ്വീകരണം
കാസര്‍കോട്: പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ ജില്ലാ ആസ്ഥാനത്ത് നിര്‍ത്തിയ അന്ത്യോദയ എക്‌സ്പ്രസിന് ആവേശോജ്ജ്വല വരവേല്‍പ്പ്. ഇന്നലെ രാവിലെ എട്ടിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ആദ്യമായി നിര്‍ത്തിയപ്പോള്‍ ഹാരമണിയിച്ചും പൈലറ്റുമാര്‍ക്കു ബൊക്ക നല്‍കിയും യാത്രക്കാര്‍ക്കു മധുരം നല്‍കിയുമാണ് സ്വീകരണം ആവേശകരമാക്കിയത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയപ്പോള്‍ ആഹ്ലാദപ്രകടനം നടത്തിയാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്വീകരണം കൊഴുപ്പിച്ചത്. വി. മുരളീധരന്‍ എം.പിയുടെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരണം ഏര്‍പ്പെടുത്തിയത്.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും യു.ഡി.എഫ് നേതാക്കളും കാസര്‍കോട് അന്ത്യോദയിലെ കന്നിയാത്രക്കാരായി മംഗളൂരുവിലേക്കു യാത്ര ചെയ്തു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, വൈസ് പ്രസിഡന്റ് ശ്രീജിത്ത് മാടക്കാല്‍, നേതാക്കളായ രാജേഷ് പള്ളിക്കര, ഉദയന്‍ പെര്‍ളടുക്കം, ജലീല്‍ തുരുത്തി, സിദ്ദീഖ് ചക്കര, മുഹമ്മദ് ഗസ്സാലി, അഷ്‌റഫ് തങ്ങള്‍ എന്നിവരും എം.എല്‍.എയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി. ചെര്‍ക്കള, മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ബി.കെ സമദ്, കെ.ബി കുഞ്ഞാമു, എം.എച്ച് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഇര്‍ഷാദ് മൊഗ്രാല്‍ എന്നിവര്‍ റെയില്‍വേ സ്റ്റേഷനിലെ സ്വീകരണത്തിനു നേതൃത്വം നല്‍കി.
കൊച്ചുവേളി-മംഗളുരു അന്ത്യോദയ എക്‌സ്പ്രസിനു എല്‍.ഡി.എഫ് നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. കാസര്‍കോട് എം.പി പി. കരുണാകരന്റെ നിരന്തരമായ ഇടപെടലും കാസര്‍കോട് ജനങ്ങളാകെ നടത്തിയ പോരാട്ടത്തിന്റെയും ഭാഗമായാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം സ്റ്റോപ്പ് അനുവദിച്ചത്.
സ്വീകരണ പരിപാടിക്ക് എല്‍.ഡി.എഫ് നേതാക്കളായ കെ.എ മുഹമ്മദ് ഹനീഫ, മൊയ്തീന്‍ കുഞ്ഞി കളനാട്, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ഹസൈനാര്‍ നുള്ളിപ്പാടി, ദാമോദരന്‍, വി.കെ രമേശന്‍, എ.ജി നായര്‍, പി. ശിവപ്രസാദ്, ടി.എം.എ കരീം, കെ. ഭാസ്‌കരന്‍, കെ. രവീന്ദ്രന്‍, പൈക്കം ഭാസ്‌ക്കരന്‍, പി.വി കുഞ്ഞമ്പു, സി.വി കൃഷ്ണന്‍, അനില്‍ ചെന്നിക്കര, അബ്ദുല്‍ റഹ്മാന്‍ ധന്യവാദ്, എ. രവീന്ദ്രന്‍, സുഭാഷ് പാടി എന്നിവര്‍ നേതൃത്വം നല്‍കി.
അന്ത്യോദയ എക്‌സ്പ്രസിന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവും രാജ്യസഭാംഗവുമായ വി. മുരളീധരന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
ഇന്നലെ ആദ്യമായി കാസര്‍കോട് നിര്‍ത്തിയ എക്‌സ്പ്രസിന് ഔദ്യോഗികമായി മുരളീധരന്‍ എം.പി പച്ചക്കൊടി കാണിച്ച് അതിലെ ആദ്യയാത്രക്കാരനായി മംഗളുരു വരെ യാത്ര ചെയ്തു.
കാസര്‍കോട് റേയില്‍വേ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായക്, സമിതിയംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, അഡ്വ. ബാലകൃഷ്ണ ഷെട്ടി, പി സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, എം. ജനി, ട്രഷറര്‍ ജി. ചന്ദ്രന്‍, കമ്മിറ്റിയംഗം എം. ഹരീഷ് ചന്ദ്ര, എം. ശ്രീലത, മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ, ജനറല്‍ സെക്രട്ടറിമാരായ എന്‍. ബാബുരാജ്, ഹരീഷ് നാരംപാടി, മനുലാല്‍ മേലത്ത്, ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍. സതീഷ്, എസ്.ടി എസ്.സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ.കെ കൈയ്യാര്‍, യുവമോര്‍ച്ച സംസ്ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ വിജയ്‌റൈ, ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍, സെക്രട്ടറി അഞ്ജു ജോസ്ടി, എ.കെ സുരേഷ് തുടങ്ങിയവര്‍ സ്വീകരണത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."