കൂട്ടിലങ്ങാടി -പാറടി -ചെലൂര്‍ റോഡ് തകര്‍ന്നു
കൂട്ടിലങ്ങാടി: കൂട്ടിലങ്ങാടി മുതല്‍ പാറടി, ചെലൂര്‍ വരെയുള്ള റോഡ് തകര്‍ന്നു. മഴക്കാലത്തെ വെള്ളക്കെട്ടും മറ്റുമാണ് കാരണം. മുകള്‍ഭാഗത്തു നിന്നു ഒഴുകിയെത്തുന്ന മഴവെള്ളം തോട്ടിലേക്കൊഴുകാന് ഓട നിര്‍മിച്ചിട്ടുണ്ടെങ്കിലും മണ്ണടിഞ്ഞു മൂടിയതിനാല്‍ വെള്ളം ഒഴുകുന്നതിന് തടസമായി.
ഇതു മൂലം മഴപെയ്താല്‍ പാറടിയിലെ റോഡ് ചെളിക്കുളമായി മാറുകയാണ് പതിവ്. മൂര്‍ക്കനാട് കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വേനല്‍ക്കാലത്താണ് റോഡിന്റെ ഒരു വശം കീറി കുഴിയെടുത്തത്.
ഇതു പൂര്‍വ സ്ഥിതിയിലാക്കണമെന്ന നിര്‍ദേശം പാലിക്കാതിരിക്കുന്നതാണ് നാട്ടുകാര്‍ക്ക് പിന്നെയും ദുരിതം സമ്മാനിച്ചത്. കുന്നിന് മുകളില്‍ നിന്നുള്ള ശക്തമായ വെള്ളമൊഴുക്കു മൂലം റോഡിന്റെ ഒരു വശം മുഴുവന്‍ നീളത്തില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.
ഇതു കാരണം വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് കാല്‍നട യാത്ര പോലും പ്രയാസകരമാക്കിയിരിക്കുകയാണ്. റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് ടൗണിലെ ചില ഓട്ടോറിക്ഷകള്‍ ഓട്ടം പോകാന്‍ പോലും മടിക്കുകയാണ്. വെള്ളക്കെട്ടു ഒഴിവാക്കാന്‍ ഓടകള്‍ നവീകരിക്കേണ്ടതും ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."