HOME
DETAILS

ബഹ്‌റൈന്‍ പ്രധാനമന്ത്രിക്കുള്ള അറബ് ലീഗ് പുരസ്‌കാരം സമര്‍പ്പിച്ചു

  
backup
April 21 2017 | 15:04 PM

41747424242-2

മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫക്കുള്ള അറബ് ലീഗ് പുരസ്‌കാരം അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗൈതില്‍ നിന്ന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ ഏറ്റുവാങ്ങി.

കെയ്‌റോവിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന ചടങ്ങലില്‍ വിവിധ അറബ് രാജ്യനേതാക്കളും മന്ത്രിമാരും നയതന്ത്ര പ്രമുഖരുടെയും സാന്നിധ്യത്തിലാണ് പുരസ്‌കാര ദാനം നടന്നത്.

വികസന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് പ്രധാനമായും ബഹ്‌റൈന്‍ പ്രധാനമന്ത്രിക്ക് പുരസ്‌കാരം ലഭിച്ചത്. കൂടാതെ ജി.സി.സി രാഷ്ട്രങ്ങളോടൊപ്പം നില്‍ക്കാനും നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ബഹ്‌റൈന് കഴിഞ്ഞതായി അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റി വിലയിരുത്തി.

ബഹ്‌റൈന്‍ പ്രധാനമന്ത്രിക്കു പകരമായി പുരസ്‌കാരം ഏറ്റു വാങ്ങിയ ഉപ പ്രധാനമന്ത്രി, ഇത് ബഹ്‌റൈന്‍ ജനതക്കു മുഴുവനുമുള്ള അംഗീകാരമാണെന്നും ബഹ്‌റൈന്‍ ജനതയുടെ പൂര്‍ണ്ണ സഹകരണമാണ് ഈ പുരസ്‌കാരലബ്ധിക്ക് കാരണമായതെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

ബഹ്‌െൈറന്റ പുരോഗതിക്കായി പ്രധാനമന്ത്രി ഇതു വരെ നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം അന്താരാഷ്ട്ര തലങ്ങളിലും ശ്രദ്ധേയമാണ്. അറബ് രാജ്യങ്ങളെ ഏകീകരിക്കുന്നതിനും മേഖലക്ക് നേരെയുള്ള ഭീഷണികള്‍ പ്രതിരോധിക്കുന്നതിനും അറബ് ലീഗിെന്റ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. അറബ് ലീഗിന് ബഹ്‌റൈന്റെ പൂര്‍ണ്ണ പിന്തുണയും ആശംസകളും അദ്ദേഹം അറിയിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago