സൗജന്യ പഠനത്തിനായി ജില്ലാ പഞ്ചായത്ത് പദ്ധതി: ത്രിഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
തിരുവനന്തപുരം: സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന ത്രിഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീഹിന്ദി കോഴ്‌സുകളുടെ സൗജന്യപഠനത്തിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അവസരമൊരുക്കുന്നു.
നാലു മാസമാണ് ഓരോ കോഴ്‌സിന്റേയും കാലാവധി. ഞായറാഴ്ചകളില്‍ മൂന്ന് മണിക്കൂര്‍ വീതമാണ് ക്ലാസ്. വിജയികള്‍ക്ക് കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ജില്ലയിലെ 11 ബ്ലോക്കുകളിലും 30 പേര്‍ വീതമുള്ള ഓരോ ക്ലാസുകള്‍ മൂന്ന് ഭാഷകളിലും ഓഗസ്റ്റില്‍ ആരംഭിക്കും. കോഴ്‌സ്ഫീസായ 2000 രൂപ ജില്ലാപഞ്ചായത്ത് നല്‍കും.
രജിസ്‌ട്രേഷന്‍ഫീസ് 500 രൂപ ചലാന്‍ അടച്ച രസീത്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്ന സെക്രട്ടറിയുടെ ശുപാര്‍ശകത്ത് എന്നിവ സഹിതമുള്ള അപേക്ഷ ഈ മാസം 13ന് വൈകിട്ട് അഞ്ചിന് മുമ്പ് പട്ടം ജില്ലാ പഞ്ചായത്ത് ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷന്‍ ഓഫിസില്‍ ലഭിക്കണം.
15 വയസ് പൂര്‍ത്തിയായ ജില്ലാ പഞ്ചായത്ത് പരിധിയിലുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2 556 740.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."