ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിജ്ഞാനവസന്തം: സൗജന്യപുസ്തക കോര്‍ണര്‍ ശ്രദ്ധേയമാകുന്നു
തിരുവനന്തപുരം: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിജ്ഞാനവസന്തം പുസ്തകമേളയിലെ പുസ്തക കോര്‍ണര്‍ ശ്രദ്ധേയമാകുന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യകാലത്ത് പ്രസിദ്ധീകരിച്ച അമൂല്യപുസ്തകങ്ങള്‍ പൂര്‍ണമായും സൗജന്യമായി തെരഞ്ഞെടുക്കാന്‍ വിദ്യാലയങ്ങള്‍ക്കും വായനശാലകള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും പൊതുവായനക്കാര്‍ക്കും അവസരമൊരുക്കിരിക്കുകയാണ് ഇവിടെ. മറ്റ് വൈജ്ഞാനിക പുസ്തകങ്ങള്‍ 20 മുതല്‍ 60 ശതമാനം വരെ വിലക്കിഴിവിലും ലഭ്യമാണ്. 4500ല്‍പ്പരം മികച്ച ഗ്രന്ഥങ്ങളാണ് വിവിധ വൈജ്ഞാനിക ശാഖകളിലായി ഇവിടെ ഒരുക്കിയിട്ടുള്ളത്.
വൈജ്ഞാനിക ഗ്രന്ഥങ്ങളെ അടുത്തറിയാനുള്ള വായനക്കാരുടെ അഭിരുചിക്കനുസൃതമായുള്ള ആധികാരിക ഗ്രന്ഥങ്ങളാല്‍ സമ്പന്നമായ മേളയില്‍ വിവിധ വിഷയങ്ങളിലെ നിരവധി ഗ്രന്ഥങ്ങള്‍ ലഭ്യമാണ്.
250 രൂപയ്ക്ക് വിജ്ഞാന കൈരളി മാസികയുടെ വാര്‍ഷിക വരിക്കാരാവാനുള്ള അവസരവുമുണ്ട്. ജൂലൈ 10ന് വിജ്ഞാന വസന്തം സമാപിക്കും.
ദിവസവും രാവിലെ 10 മുതല്‍ രാത്രി 8.30 വരെയാണ് പുസ്തകമേള. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍9746980872.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."