HOME
DETAILS

ജനദ്രോഹ നടപടികളില്‍ മോദിയും പിണറായിയും മത്സരിക്കുന്നു: വി.എം സുധീരന്‍

  
backup
April 02 2019 | 03:04 AM

%e0%b4%9c%e0%b4%a8%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b9-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%a6

പറവൂര്‍: നരേന്ദ്രമോദിയും പിണറായി വിജയനും ജനദ്രോഹ നടപടികളില്‍ മത്സരിക്കുന്നുവെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ മണ്ഡല പര്യടനം പറവൂരില്‍ ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടിയും നോട്ട് നിരോധനവും രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമാക്കി. കോര്‍പറേറ്റുകള്‍ക്കായി മൂന്നര ലക്ഷം കോടി രൂപയുടെ കടം കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളി. രാജ്യത്തെ കോടതികളും റിസര്‍വ് ബാങ്കും ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ചവിട്ടിമെതിച്ചു. ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്തെ ശിഥിലീകരിക്കാന്‍ ബി.ജെ.പി രാജ്യത്ത് നടത്തിയ ആസൂത്രിത ശ്രമങ്ങളുടെ അതേ പാതയാണ് ശബരിമലയില്‍ അയ്യപ്പഭക്തരുടെ വികാരങ്ങളെ ഫാസിസ്റ്റ് ശൈലില്‍ ചവിട്ടിമെതിച്ച പിണറായി സര്‍ക്കാരും കേരളത്തില്‍ നടപ്പിലാക്കുന്നതെന്ന് വി.എം സുധീരന്‍ പറഞ്ഞു.
കേരളത്തിലെ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ബി.ജെ.പിയുടെ ബി ടീം ആയി പ്രവര്‍ത്തിക്കുന്നു. വര്‍ഗീയ ഫാസിസ്റ്റ് സമീപനം സ്വീകരിക്കുന്ന ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറംതള്ളണമെങ്കില്‍ രാജ്യത്ത് കോണ്‍ഗ്രസ്സിന് മാത്രമേ സാധിക്കു. ഈ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുവാന്‍ കേരളത്തില്‍ വോട്ടുചോദിക്കുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് കേരള സമൂഹം മനസിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പറവൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ അഗസ്റ്റിന്‍ അധ്യക്ഷതനായി. സ്ഥാനാര്‍ഥി ഹൈബി ഈഡന്‍, കെ.വി തോമസ്, വിഡി സതീശന്‍ എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി വത്സല പ്രസന്നകുമാര്‍, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, കെ.പി ധനപാലന്‍, കെ.ബാബു, അജയ് തറയില്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത് തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago