HOME
DETAILS

പെരിന്തല്‍മണ്ണയിലെ ബസ് സ്റ്റാന്‍ഡ് എന്നുവരും ?

  
backup
July 15 2016 | 02:07 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8

 

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ നഗരസഭയുടെ ബസ് സ്റ്റാന്‍ഡ് നിര്‍മാണം എങ്ങുമെത്തിയില്ല. ബസ് സ്റ്റാന്‍ഡിനായി 3.25 ഏക്കര്‍ സ്ഥലം ജനങ്ങള്‍ നഗരസഭക്ക് സൗജന്യമായി വിട്ടുനല്‍കിയിരുന്നു. ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിനായി 10.21 കോടി രൂപ ചെലവഴിച്ചാണ് പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നത്.
ഇതിന്റെ തറക്കല്ലിടല്‍ കര്‍മം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയിരുന്നു. എന്നാല്‍ ചില സ്വകാര്യ വ്യക്തികളുടെ ഇടപെടല്‍ മൂലം നിര്‍മാണ പ്രവൃത്തി വൈകി. പത്തുവര്‍ഷത്തോളമായി പെരിന്തല്‍മണ്ണയില്‍ ബസ് സ്റ്റാന്‍ഡില്ലാത്തതിനാല്‍ സാധാരണക്കാരായ യാത്രക്കാര്‍ ദുരിതത്തിലാണ്.
എന്നാല്‍ തറയില്‍ ബസ് സ്റ്റാന്‍ഡും മാനത്തുമംഗലം ബൈപ്പാസിലെ ബസ് സ്റ്റാന്‍ഡും ഇപ്പോള്‍ മറ്റു ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.
നിലവില്‍ നിര്‍മിക്കുന്ന ബസ് സ്റ്റാന്‍ഡില്‍ 50 ബസുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും 32 ടോയ്‌ലറ്റുകളും കാത്തിരിപ്പ് കേന്ദ്രവും ഓട്ടോപാര്‍ക്കിംഗ് സൗകര്യവും കടമുറികളുമെല്ലാം ഉണ്ട@ാകുമെന്നാണ് നഗരസഭയുടെ വാദം. അര്‍ബണ്‍ ബാങ്ക് പത്തുകോടി രൂപ വായ്പ നല്‍കിയാണ് നിര്‍മാണ പ്രവൃത്തിക്ക് നഗരസഭ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
എന്നാല്‍ സാധാരണക്കാരായ ജനങ്ങള്‍ ഭൂമി വിട്ടുനല്‍കിയെങ്കിലും നിര്‍മാണ പ്രവൃത്തി നടത്താത്തത് ഭൂമി വിട്ടുനല്‍കിയവരോടുള്ള അനീതിയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. നഗരമധ്യത്തിലെ ബസ് സ്റ്റാന്‍ഡ് ഇല്ലാതാക്കി മണ്ണാര്‍ക്കാട് റോഡില്‍ പണിത ബസ് സ്റ്റാന്‍ഡ് ദീര്‍ഘ കാഴ്ചപ്പാടില്ലാത്തതിനാലായതിനാല്‍ ഇപ്പോള്‍ നോക്കു കുത്തിയായിരിക്കുകയാണ്.
നഗരസഭയുടെ ഇത്തരത്തിലുള്ള ജനവിരുദ്ധ നടപടിക്കെതിരെ പ്രക്ഷോഭമടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്ന് മുസ്‌ലിംലീഗ് കണ്‍വന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഉസ്മാന്‍ താമരത്ത് ഉദ്ഘാടനം ചെയ്തു.
പി.കെ.എം തങ്ങള്‍, സി.എം അബ്ദുള്ള, പച്ചീരി ഫാറൂഖ്, എം.അബ്ദുസമദ്, താമരത്ത് ഹംസ, പി.ബഷീര്‍, കെ.മുഹമ്മദ് വാപ്പു, കിഴിശ്ശേരി അബ്ദുള്ള, കാരാടന്‍ നാസര്‍, കെ.പി ഫാറൂഖ്, ഹസ്സന്‍ കരുവാത്ത്, മുസ്തഫ പാക്കത്ത്, അസൈനാര്‍ തേക്കിന്‍കോട് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  6 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  12 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  32 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago