കാര്‍ഷിക രംഗത്ത് പ്രകൃതി ദുരന്തം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഡ്രോണ്‍
തിരുവനന്തപുരം: കാര്‍ഷിക രംഗത്ത് പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കൃഷിവകുപ്പ് ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിച്ചു.
നെല്‍കൃഷിക്കുണ്ടാകുന്ന നാശം, കീടാക്രമണം, മണ്ണിന്റെ ഗുണമേന്മാ പരിശോധന തുടങ്ങിയവയും ഈ സാങ്കേതിക വിദ്യയിലുടെ വളരെ വേഗം പഠിക്കാന്‍ കഴിയും. ഹെലിക്യാം ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം.ഐ.ഐ.ടി ചെന്നൈ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി ഉള്‍പ്പെടെ ഇന്ത്യയിലെ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.
അതിന്റെ പരീക്ഷണം മെത്രാന്‍ കായലിലും കുട്ടനാടന്‍ പ്രദേശങ്ങളിലും നടത്തിക്കഴിഞ്ഞതായി കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പഠഞ്ഞു. തൃശൂര്‍, പൊന്നാനി, വട്ടവട, കാന്തളൂര്‍, അട്ടപ്പാടി എന്നിവിടങ്ങളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനങ്ങള്‍ ഉടന്‍ നടപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."