ജലക്ഷാമം രൂക്ഷം; നടപടിയെടുക്കാതെ അധികാരികള്‍
അലനല്ലൂര്‍: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ ഭീമനാട് പന്ത്രണ്ടാം വാര്‍ഡില്‍ ജലക്ഷാമം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാതെ അധികാരികളുടെ ഇഴയല്‍ തുടരുന്നു. വേനല്‍ കാലങ്ങളെ അധിജീവിച്ച് വറ്റാതെ നിവാസികളുടെ ജല സ്രോദസായിരുന്ന പത്തോളം കാണറുകളാണ് ഇപ്പോള്‍ പൂര്‍ണമായും വറ്റിവരണ്ടു കിടക്കുന്നത്.
ജലക്ഷാമം രൂക്ഷമായതോടെ വാര്‍ഡ് നിവാസികള്‍ കുടിവെള്ള ടാങ്കിനായി പഞ്ചായത്തില്‍ പരാതിപ്പെട്ടുവെങ്കിലും കാര്യമായ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല. കുടി വെള്ളത്തിനും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള വെള്ളത്തിന് കീലോമീറ്ററുകള്‍ താണ്ടി അന്യ വാര്‍ഡുകളിലെ കിണറുകളെ ആശ്രയിക്കേണ്ട ഗതിയാണ് .
വാര്‍ഡിലേക്കുള്ള കുടിവെള്ള ടാങ്കുകളുടെ നടപടികള്‍ വേഗത്തില്‍ ആരംഭിച്ച് ജലക്ഷാമം പരിഹരിച്ചില്ലങ്കില്‍ സമരവുമായി രംഗത്തെത്തുമെന്ന് ഭീമനാട് യുവജന സംഘം പ്രസിഡന്റ് ശറഫുദ്ധീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."