കുമ്പിടി ആനക്കര റോഡ് നിര്‍മാണം തുടങ്ങി
ആനക്കര: കുമ്പിടി ആനക്കര റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി. കുമ്പിടിയില്‍ നിന്ന് ആനക്കര വരെ നീളുന്ന പ്രവര്‍ത്തനമാണ് തുടങ്ങിയിട്ടുളളത്.
നേരത്തെ കുമ്പിടി മുതല്‍ ആനക്കരവരെയുളള ഓവു പാലങ്ങള്‍ പുതുക്കിപണിയുക, പാര്‍ശ്വഭിത്തികെട്ടി മണ്ണിട്ട് നികത്തി വീതികൂട്ടി ടാറിങ് ബസ് വെയിറ്റിങ് ഷെഡുകള്‍,ആനക്കര,കുമ്പിടി അങ്ങാടികള്‍ മുഴുവന്‍ ടാറിങ് അടങ്ങുന്നതാണ് പണി.
കുമ്പിടി മുതല്‍ ആനക്കര വരെയുളള റോഡില്‍ വെള്ളം ഒഴുകുപോകുന്നതിന് തടസമുള്ള ഭാഗങ്ങളില്‍ പുതുതായി ഓവ് പാലം നിര്‍മിക്കാനും ആനക്കര സെന്ററിന് സമീപമുളള ഒരു ഓവുപാലം ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണ്.
ഇത് മൂലം ആനക്കര അങ്ങാടിയുള്ള മഴവെള്ളം ഒഴുകി പോകുന്നതിന് തടമുണ്ടാക്കുന്നുണ്ട്.
ഇത് പരിഹരിക്കാന്‍ നിലവിലുണ്ടായിരുന്ന ഓവ് പാലം പുതുക്കി പണിത് ആനക്കര സെന്ററില്‍ റോഡിന്റെ ഇരുവശവും ഡ്രൈനേജ് നിര്‍മിക്കണമെന്നാവശ്യവും ഉയര്‍ന്നിരുനെങ്കിലും ഇപ്പോഴത്തെ എസ്റ്റ്മേറ്റില് ആനക്കര അങ്ങാടിവരെ പോലും നീളുനില്ലന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."