ബെന്നി ബഹനാനും കുടുംബത്തിനും കൂടി രണ്ടരക്കോടിയുടെ സമ്പാദ്യം
കാക്കനാട്: ചാലക്കുടി ലോക്സഭാ യു.ഡി.എഫ്.സ്ഥാനാര്‍ഥി ബെന്നി ബഹനാനും കുടുംബത്തിനും കൂടി രണ്ടരക്കോടിയോളം രൂപയുടെ ആസ്തി. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച ആസ്തി രേഖയിലാണ് ഈ വിവരം. തെരഞ്ഞെടുപ്പ് നിക്ഷേപമായി ബാങ്കില്‍ 3,85,000 രൂപയും,കൈവശമുള്ള 36,000 രൂപയും ഉള്‍പ്പെടെ സ്വര്‍ണം, വാഹനം, ബാങ്ക് നിക്ഷേപം ഇനങ്ങളിലായി 25,92,926 രൂപയുടെ സമ്പാദ്യവും ഇതില്‍പെടും. ഭൂസ്വത്തിനത്തില് 73,31,600 രൂപയുടെ ആസ്തിയും ബെന്നി ബഹനാന് ഉണ്ട്. ഭാര്യ ഷേര്‍ലി മാത്യുവിന്റെ പക്കല്‍ രൊക്കം പണമായി 3000 രൂപയും, സ്വര്‍ണം, ഇന്‍ഷുറന്‍സ്, ബാങ്ക് നിക്ഷേപം എന്നീ ഇനത്തില്‍ 24,42,705 രൂപയുടെ ആസ്തിയുമുണ്ട്.
കുന്നത്തുനാട്, തൃക്കാക്കര എന്നിവിടങ്ങളിലായി 80, 94,700 രുപ മതിപ്പുവിലയുള്ള ഭൂമിയും ഭാര്യയുടെ പേരിലുണ്ട്. എസ്.ബി.ഐ ബ്രോഡ് വേ ബ്രാഞ്ചിലും, കൊച്ചിന് സര്വുസ് കോ-ബാങ്കിലുമായി 9,15,938 രൂപയുടെ ബാങ്ക് ലോണും ബെന്നിയുടെ പേരിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."