കൊളത്തൂരില്‍ ഫ്‌ളൈ ഓവര്‍: ഗതാഗത തിരക്കിന് അറുതിയാവും
കൊണ്ടോട്ടി: ദേശീയപാത 213 വിമാനത്താവള റോഡ് ജങ്ഷന്‍ കൊളത്തൂരില്‍ ഫ്‌ളൈ ഓവറിന് അനുമതി. ദേശീയ പാതയില്‍ നിന്ന് വിമാനത്താവളത്തിലേക്ക് കയറുന്ന ഭാഗത്ത് ഗതാഗതതിരക്കും അപകടങ്ങളും പതിവാണ്. മാത്രവുമല്ല ഇവിടെ സ്ഥാപിച്ച സിഗ്‌നല്‍ ലൈറ്റ് സംവിധാനവും അശാസ്ത്രീയമാണെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസത്തെ ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കാണ് വിമാനത്താള ജങ്ക്ഷന്‍ കൊളത്തൂരില്‍ ഫ്‌ളൈ ഓവറിന് അനുമതി പ്രഖ്യാപിച്ചത്. കൂടാതെ, കരിപ്പൂര്‍ ഹജ്ജ് ഹൗസ് നവീകരണവും മറുപടി പ്രസംഗത്തിലുള്‍പ്പെടുത്തിയതായി ടി.വി ഇബ്രാഹീം എംഎല്‍എ അറിയിച്ചു.
വിവിധ റോഡുകളുള്‍ ഉള്‍പ്പെടെ 70 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. നേരത്തെ ബജറ്റ് പ്രസംഗത്തില്‍ കൊണ്ടോട്ടി മണ്ഡലത്തിനായി ഒന്നും അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് എംഎല്‍എ മുഖ്യമന്ത്രി, ധനമന്ത്രി, ടൂറിസം മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."