പഞ്ചായത്ത് കിണര്‍ സംരക്ഷിക്കണമെന്ന്
കൂറ്റനാട്: തൃത്താലഗ്രാമപഞ്ചായത്തിലെ ഞാങ്ങാട്ടിരി ഇറക്കത്ത് ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പൊതു കിണര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കിണറിന്റെ ഒരു ഭാഗത്തുള്ള കരിങ്കല്‍ കെട്ട് പാടെ തകര്‍ന്നിരിക്കുന്നു.
രൂക്ഷമായ വെള്ള പ്രശ്‌നം നേരിടുന്ന ഈ സമയത്ത് തൊഴിലുറപ്പ് പോലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണ് നീക്കം ചെയ്യാന്‍ പോലും ഇതു വരെ പഞ്ചായത്ത് ഭരണ സമിതിയോ മറ്റു ബന്ധപ്പെട്ട അധികാരികളോ വേണ്ട ശ്രദ്ധ ചൊലുത്തുന്നില്ല.
പുതു തലമുറ ഇന്റര്‍നെറ്റ് യുഗത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലത്ത് നല്ലൊരു വ്യായാമം എന്ന നിലക്ക് വരും തലമുറയെ വേണ്ട രീതിയില്‍ നീന്തല്‍ പഠിപ്പിക്കാന്‍ നമുക്ക് ഈ കിണര്‍ ഉപയോഗപ്പെടുത്താന്‍ കഴിയും.
സമീപ പ്രദേശങ്ങളില്‍ ഒന്നും ഇത്ര വിസ്തൃതിയില്‍ ഉള്ള ഒരു കിണര്‍ ഇല്ല. ശരിക്കും ഒരു കുളം തന്നെയാണ്.
കൃഷിക്കും മറ്റു ആവശ്യങ്ങള്‍ക്കും വെള്ളം എടുത്തിരുന്നതും ഇവിടുന്നാണ്. നാടിന്റെ മുഖമുദ്രയില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഈ കിണര്‍ നശിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ വേണ്ട നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
പഞ്ചായത്ത് കിണറിനെ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരണമെന്ന് പ്രസിഡന്റ് പങ്കെടുത്ത ആദ്യ ഗ്രാമ സഭയില്‍ അവതരിപ്പിച്ചു.
നവീകരിക്കാമെന്ന് പറഞ്ഞിരുന്നു. ഇത് വരെ ഒരു തരത്തില്‍ ഉള്ള പ്രവര്‍ത്തനം അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."