HOME
DETAILS
MAL
പദ്ധതി നിര്‍വഹണത്തിലും നികുതി പിരിവിലും നേട്ടം കൊയ്ത് രായമംഗലം പഞ്ചായത്ത്
backup
April 02 2019 | 03:04 AM
പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നിര്‍വഹണത്തിലും നികുതി പിരിവിലും 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും പഞ്ചായത്ത് പൂര്‍ണ്ണ നേട്ടം കൈവരിച്ചിരുന്നു.
പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ബന്ധപ്പെട്ട ഇംപ്ലിമെന്റ് ഉദ്യോഗസ്ഥരുടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് നേട്ടം കൈവരിച്ചതെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
നികുതി പിരിവില്‍ ഒരു കോടി 60 ലക്ഷം രൂപ പിരിച്ചെടുത്ത ചുരുക്കം ചില പഞ്ചായത്തുകളില്‍ ഒന്നാണ് രായമംഗലം. പദ്ധതി നിര്‍വഹണത്തില്‍ ഗവ. വിഹിതവും തനത് വിഹിതവും കൂടി 7.30 കോടി രൂപയാണ് ചിലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."