കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യങ്ങള്‍ അറിയിക്കണം: മനുഷ്യാവകാശ കമ്മിഷന്‍
കൊല്ലം: അപകടഭയവും ജീവഭയവും കൂടാതെ സംസ്ഥാനത്തെ റോഡുകളിലും ഹൈവേകളിലും റോഡ് മുറിച്ചുകടക്കുന്നതിനു കാല്‍നട യാത്രികര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെ കുറിച്ചറിയിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. പൊതുമരാമത്ത് സെക്രട്ടറി, ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ എന്നിവര്‍ മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നു കമ്മിഷനംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
നീണ്ടകര സ്വദേശി ജി. സോമനാഥപിള്ള നല്‍കിയ പരാതിയിലാണു നടപടി. ആയുസുണ്ടെങ്കില്‍ മാത്രമേ റോഡ് മുറിച്ചുകടക്കുന്നവരുടെ ജീവന്‍ ബാക്കിയുണ്ടാവുകയുള്ളൂവെന്നു പരാതിയില്‍ പറയുന്നു. പ്രായമായവരും കുട്ടികളും അംഗപരിമിതരും ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അധികൃതര്‍ക്ക് മുന്‍പില്‍ നിരവധി തവണ പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല.
റോഡുകളില്‍ സീബ്രാലൈനുകളും മറ്റും ഉണ്ടെങ്കിലും ആരും അനുസരിക്കാറില്ല. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഒരു സര്‍ക്കസുകാരന്റെ വൈഭവമുണ്ടെങ്കില്‍ മാത്രമേ റോഡ് മുറിച്ചുകടക്കാന്‍ കഴിയുകയുള്ളൂവെന്നും പരാതിയില്‍ പറയുന്നു. അടിപ്പാതകളും മേല്‍പ്പാലങ്ങളും ആവശ്യാനുരണം നിര്‍മിക്കുകയാണെങ്കില്‍ പരാതി പരിഹരിക്കാനാകുമെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."