തടയണ സംരക്ഷണത്തിന് തദ്ദേശ സ്ഥാപനങ്ങളും പങ്കാളികളാകണമെന്ന്
പുതുനഗരം: തടയണകളെ സംരക്ഷിക്കുവാന്‍ തദ്ദേശ സ്ഥാപനങ്ങളും പങ്കാളികളാകണമെന്ന ആവശ്യം ശക്തമാകുന്നു. കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പല്ലശ്ശന, പെരുവെമ്പ് എന്നീ പ്രദേശങ്ങളിലെ പുഴകള്‍ക്കകുറുകെ നിര്‍ിച്ചിട്ടുള്ള തടയണകള്‍ കൃത്യമായി പരിപാലിക്കുന്നതില്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കുപറ്റിയ വീഴ്ച്ച മൂലം വേനലെത്തും മുമ്പേ പുഴയോരങ്ങളിലെ കൃഷിയിടങ്ങള്‍ ഉണങ്ങളനശിക്കുന്ന ആവസ്ഥയിലായി.
ഗായത്രി, ചുള്ളിയാര്‍, മീങ്കര, ഇക്ഷുമതി, ചിറ്റൂര്‍ എന്നീ പുഴകള്‍ക്കുകുറുകെ നിര്‍മിച്ചിട്ടുള്ള തടയണകളുടെ അറ്റകുറ്റപണികള്‍ നടക്കാത്തതും മണലിനായി തടയണകളിലെ ഷട്ടറുകള്‍ പിഴുതെറിയുന്നതുമാണ് തകര്‍ച്ചക്കു പ്രധാനകാരണം.
ഇതിന് പരിഹാരം കണ്ടെത്തണമെങ്കില്‍ തടയണകള്‍ ഉള്‍പെടുന്ന പഞ്ചായത്തുകളിലെ പാടശേഖര സമിതികളെ ഉള്‍പെടുത്തി പഞ്ചായത്തിന്റെയും ഇറിഗേഷന്റെയും മേല്‍നോട്ടത്തില്‍ സമിതികള്‍രൂപീകരിച്ച് തടയണകളെ സംരക്ഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ഇതിനുള്ള ഫണ്ടുകള്‍ അതത് സ്ഥലങ്ങളിലെ സമിതിയോഗങ്ങളിലെ പരാതികള്‍ക്കനുസൃതമായി തദ്ദേശ സ്ഥാപനങ്ങളും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും സംയുക്തമായു വഹിച്ച് തടയണകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെയും പരിസ്ഥിതി സംഘടനകളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."