HOME
DETAILS

ദുരന്തം പതിയിരിക്കുന്ന അനധികൃത ക്വാറികള്‍: നിയമം കാറ്റില്‍പറത്തി മാഫിയ; അധികൃതര്‍ മൗനത്തില്‍

  
backup
July 07 2018 | 03:07 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%85

 

നേമം: ഒരിടവേളയ്ക്ക് ശേഷം നെയ്യാറ്റിന്‍കര താലൂക്കിലെ ഭൂരിഭാഗം പാറക്വാറികളും സജീവമായി. മൂക്കുന്നിമലയിലും പാണ്ഡവന്‍പാറയിലും പെരുങ്കടവിളയിലും മാരായമുട്ടത്തും അനധികൃത പാറക്വാറികള്‍ സജീവമായതായിട്ടാണ് സൂചനകള്‍. മാസങ്ങള്‍ക്ക് മുന്‍പ് കലക്ടറുടെ നിര്‍ദേശ പ്രകാരം മൂക്കുന്നിമല ഉള്‍പ്പെടെയുള്ള പല സ്ഥലങ്ങളിലെയും അനധികൃത പാറക്വാറികള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കിയതായും ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന നിരവധി പാറക്വാറികളുടെ പ്രവര്‍ത്തനം നിറുത്തിവയ്ക്കുകയുമായിരുന്നു. എന്നാല്‍ അടുത്തിടെ മൂക്കുന്നിമലയിലും സമീപ പ്രദേശങ്ങളിലുമുളള നിരവധി പാറക്വാറികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സമീപവാസികള്‍. ഈ മേഖലകളിലെ ജന ജീവിതം ദുഃസഹമായി മാറിയതായും പറയുന്നു.
ദുരന്തങ്ങളെ അവഗണിച്ച് സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് നടത്തുന്ന പാറമാഫിയകളുടെ പകല്‍ കൊള്ളയ്‌ക്കെതിരേ വിവിധ സംഘടനകളും പരിസരവാസികളും ശക്തമായ പ്രതിഷേധത്തിലാണ്. മൂക്കുന്നിമലയിലെ ക്വാറികളില്‍ നിന്ന് വ്യാപകമായി പാറ കടത്തുന്നില്ലെങ്കിലും നിരവധി അനധികൃത ക്രഷര്‍ യൂനിറ്റുകള്‍ പ്രവര്‍ത്തികുന്നതായും ഇതിലേയ്ക്ക് ആവശ്യമായ കരിങ്കല്ലുകള്‍ നിയമപരമായും അനധികൃതമായും ഖനനം ചെയ്യുന്നതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മൂക്കുന്നിമലയിലെ ക്വാറിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ജോലി നോക്കിയ ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടിരുന്നു. കൂടാതെ ഇവിടത്തെ പല ക്വാറികളിലും നിരവധി അപകടങ്ങള്‍ സംഭവിക്കുന്നതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്. ഈ വാര്‍ത്തകള്‍ പുറം ലോകം അറിയാറില്ല. മരണം സംഭവിക്കുമ്പോല്‍ മാത്രമാണ് പുറം ലോകം അറിയുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് കിളിമാനൂര്‍ കരവാരം പഞ്ചായത്തിലെ നെല്ലിക്കുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത പാറക്വാറിയില്‍ ജോലിയ്ക്കിടെ ജാക്ക് ഹാമര്‍ ഘടിപ്പിച്ച വാഹനം മറിഞ്ഞ് ഇതരസംസ്ഥാനത്തൊഴിലാളി മരണപ്പെട്ടത് ഏറെ വിവാദങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. അതിന് പിന്നാലെയാാണ് മൂക്കുന്നിമലയിലെ ക്വാറിയില്‍ ഇതരസംസ്ഥാനത്തൊഴിലാളിയായ യുവാവിന് ദാരുണ അന്ത്യം സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം മാരായമുട്ടം പാലിയോടുളള അനധികൃത പാറക്വാറിയില്‍ അന്യ സംസ്ഥാനത്തൊഴിലാളിയ്ക്ക് ദാരുണ അന്ത്യം സംഭവിച്ചത് ജനം മറന്നിട്ടില്ല. ഈ പ്രദേശത്തുതന്നെ പാറ ക്വാറിയിലേയ്ക്കുള്ള പാച്ചിലില്‍ ടിപ്പര്‍ ഇടിച്ച് യുവാവ് മരിക്കാനിടയായ സംഭവവും നടന്നിട്ട് നാളുകള്‍ അധികമായിട്ടില്ല.
മൂക്കുന്നിമലയിലെ ക്വാറികളിലേയ്ക്കുളള ലോറികളുടെ മരണ പാച്ചില്‍ കുട്ടികളെ സ്‌കൂളുകളിലേയ്ക്ക് അയക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രക്ഷിതാക്കള്‍. നേമം, പ്രാവച്ചമ്പലം, മൊട്ടമൂട്, നരുവാമൂട്, മച്ചേല്‍, മലയിന്‍കീഴ് ഭാഗങ്ങളിലാണ് നാട്ടുകാര്‍ ഏറെ ദുരിതം അനുഭവിക്കുന്നത്. മൂക്കുന്നിമല നിലകൊള്ളുന്ന പ്രദേശം പ്രധാനമായും നേമം, നരുവാമൂട് പൊലിസ് സ്റ്റേഷന്‍ പരിധികളിലായിട്ടാണ് വരുന്നത്. എന്നാല്‍ പല ദിവസങ്ങളിലും പ്രാവച്ചമ്പം-കാട്ടാക്കട റോഡിലേയ്ക്ക് സ്‌കൂള്‍ സമയങ്ങളില്‍ മൂക്കുന്നിമലയിലേ ക്വാറികളിലേയ്ക്ക് പ്രവേശിക്കുന്ന ലോറികളെ പൊലിസ് അകമ്പടിയോടെ കയറ്റി വിടുന്ന കാഴ്ച ഏവര്‍ക്കും കാണാനാവും. നരുവാമൂട് സ്റ്റേഷന്‍ പരിധിയില്‍ പിന്നെ പൊലിസുകാരുടെ സാനിധ്യമുണ്ടാവില്ല.
മുന്‍ വര്‍ഷങ്ങളില്‍ സ്‌കൂള്‍ സമയങ്ങളില്‍ മൂക്കുന്നിമലയിലെ ക്വാറികളിലേയ്ക്കുളള ലോറി ഗതാഗതം നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ജില്ലാ ഭരണകൂടവും ഉന്നത പൊലിസ് അധികാരികളും ഇടപെട്ട് നിയന്ത്രിച്ചിരുന്നു. എന്നാല്‍ ആ നിയണ്രം ഇപ്പോള്‍ പാലിക്കപ്പെടുന്നില്ല എന്നതു തന്നെ രക്ഷിതാക്കളുടെ പരിഭവത്തിന് പ്രധാന കാരണം. തൂലൂക്കില്‍ പാറക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലെയെല്ലാം അവസ്ഥ മറ്റൊന്നല്ല. ഇക്കാരണത്താല്‍ ജനം ഒന്നാകെ ആവശ്യപ്പെടുന്ന പ്രധാന ആവശ്യം സ്‌കൂള്‍ സമയങ്ങളില്‍ പാറക്വാറികളിലേക്കുള്ള ലോറികളുടെ മരണപ്പാച്ചില്‍ ജില്ലാ ഭരണകൂടം ഇടപെട്ട് അടിയന്തരമായി നിയന്ത്രിക്കണം എന്നതു തന്നെയാണ്. ഒപ്പം അധികൃതരുടെ മാഫിയാകളുമായുളള അനധികൃത സൗഹൃദം ഒഴിവാക്കണമെന്നും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  15 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  15 days ago