ആന്റോ ആന്റണിയുടെ എരുമേലി പഞ്ചായത്തുതല തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമായി
എരുമേലി: പത്തനംതിട്ട യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ എരുമേലി പഞ്ചായത്തുതല തെരഞ്ഞെടുപ്പ് പര്യടനം കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.എ സലീം ഉദ്ഘാടനം ചെയ്തു. ആദിവാസികളും, ദലിതരും, മതന്യൂനപക്ഷങ്ങളും ഇടകലര്‍ന്ന് ജീവിക്കുന്ന, മൂന്ന് സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന വയനാട് രാഹുല്‍ ഗാന്ധിയെപ്പോലുള്ള ദേശീയ നേതാവിന് മത്സരിക്കാന്‍ അനുയോജ്യമായ ലോക്സഭാ മണ്ഡലമാണെന്ന് പി.എ സലീം പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് റോയി കപ്പലുമാക്കല്‍ അധ്യക്ഷനായി. ജോര്‍ജ്കുട്ടി അഗസ്തി, പി.ജെ വര്‍ക്കി, മജു പുളിയ്ക്കന്‍, സദാനന്ദന്, മാഗി ജോസഫ്, പ്രകാശ് പുളിയ്ക്കന്‍, ബിനു മറ്റക്കര, ടി.വി ജോസഫ്, പി.ജെ സെബാസ്റ്റിയന്, അനസ് പുത്തന്‍വീട്ടില്‍, ആശാ ജോയി, സിബി ആറാട്ടുകയം, പി.കെ ക്യഷ്ണകുമാര്‍, നാസര്‍ പനച്ചി, ബഷീര്‍ മൗലവി, ഹബീബ് മൗലവി, വി.എസ് ഷുക്കൂര്‍, എന്‍.എം ബഷീര്‍, റ്റി.കെ തങ്കച്ചന്, റിന്‍സ് വടക്കേടത്ത്, കെ.കെ തങ്കമ്മ, ബീന അഷ്റഫ്, ഷെഹീം വിലങ്ങുപാറ, അന്‍സാരി പാടിയ്ക്കല്‍, പി.പി ലത്തീഫ്, രാജു ചെന്നിക്കര, നാസര്‍ മാവുങ്കല്‍ പുരയിടം, ജിമ്മി തൂങ്കുഴി, ഫിറോസ്, നിസാര്‍ പ്ലാമൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. എരുമേലിയില്‍ നല്കിയ സ്വീകരണത്തിന് യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി നന്ദിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."