HOME
DETAILS
MAL
ഗുണ്ട നായസുര പിടിയിലായി
backup
April 21 2017 | 18:04 PM
പാലക്കാട്: കണ്ട്രോള് റൂമിലെ പൊലിസുകാരെയും മുന്‍ നഗരസഭാ കൗണ്‍സിലര്‍ ശബരിയെയും തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി മൂത്താന്തറ കോഴിപ്പറമ്പ് സുരേഷ് എന്ന നായസുര (29)യെ പഴനിയില്‍ വച്ച് പൊലിസ് പിടികൂടി.
കഴിഞ്ഞ മാര്‍ച്ച് 19നായിരുന്നു സംഭവം കണ്ട്രോള് റൂമിലെ പൊലിസുകാരായ മഹേഷ്, അരുണ്‍, മുന്‍ കൗണ്‍സിലര്‍ ശബരി എന്നിവരെ ആക്രമിച്ചത്. സംഭവത്തിനു ശേഷം ഇയാള്‍ തമിഴ്നാട്ടിലും, പോണ്ടിച്ചേരിയിലും, ആന്ധ്രയിലുമായി ഒളിച്ചു കഴിയുകയായിരുന്നു.നേരത്തെ ഗുണ്ടാനിയമപ്രകാരം ഒരു വര്‍ഷം ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ആളാണ് നയാ സുര. ഇയാളുടെ കൂട്ടുകാരന് ഗിരീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എസ്.പി.യുടെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."