പ്രവാസികളെ പ്രകോപിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി: നാട്ടിലെത്താനാവാതെ ഒരു പ്രവാസിയും മരിച്ചിട്ടില്ല, ഒരു വിമാനത്തിന്റെയും യാത്ര മുടക്കിയിട്ടില്ല
തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സ്‌ക്രീനിങ് വേണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തപ്പോള്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തിയതായി മുഖ്യമന്ത്രി.
പ്രവാസികളെ പ്രകോപിപ്പിച്ച് സര്‍ക്കാരിനെതിരെ രോഷമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. താത്പര്യമുള്ള പ്രവാസികളെയെല്ലാം കേരളത്തിലേക്ക് എത്തിക്കും, അതിന് വേണ്ട സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതില്‍ നിന്ന് പുറകോട്ട് പോയിട്ടില്ല. ഈ നിമിഷം വരെ കേരളം ഒരു വിമാനത്തിന്റെയും യാത്ര മുടക്കിയിട്ടില്ല. നാട്ടിലെത്താനാവാതെ ഒരു പ്രവാസിയും മരിച്ചിട്ടില്ല. വിദേശങ്ങള്‍ മലയാളികള്‍ മരിക്കാനിടയായത് ആ നാട്ടിലെ ചികിത്സയുടെ അഭാവം മൂലമാണ്.
72 വിമാനങ്ങള്‍ക്ക് ഇന്ന് മാത്രം കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കി. 14058 പേര്‍ ഇന്ന് ഈ വിമാനങ്ങളില്‍ നാട്ടിലെത്തും. ഒന്നൊഴികെ ബാക്കി 71 ഉം ഗള്‍ഫില്‍ നിന്ന് വരുന്നവയാണ്.
നമ്മുടെയാളുകള്‍ നാട്ടിലേക്ക് എത്തണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇത്രയും വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയത്. 543 വിമാനങ്ങളും മൂന്ന് കപ്പലുകളും ഇതുവരെ സംസ്ഥാനത്ത് എത്തി. 335 എണ്ണം ചാര്‍ട്ടേഡ് വിമാനങ്ങള്‍. 208 വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളാണ്. 154 സമ്മതപത്രത്തിലൂടെ 1114 വിമാനങ്ങള്‍ക്ക് അനുമതി നല്‍കി. ജൂണ്‍ 30 ന് 400 ല്‍ ഏറെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."