ജില്ലാശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടം ഉടന്‍ തുറക്കും
പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടം ഉടന്‍ രോഗികള്‍ക്ക് തുറന്ന് കൊടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ച യോഗം 22ന് രാവിലെ പത്തിന് പ്രസിഡന്റിന്റെ ചേംബറില്‍ നടക്കും.
കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയെങ്കിലും വയറിങ്ങും ഓപ്പറേഷന് തിയേറ്ററുകളുടെ സജ്ജീകരണവുമടക്കമുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല.
വയറിങ്ങ് പ്രവൃത്തികള്‍ക്കായി 50 ലക്ഷം രൂപയും ഓപ്പറേഷന് തിയേറ്ററുകളുടെ സജ്ജീകരണത്തിന് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ഒന്നേകാല്‍ കോടി രൂപയും അനുവദിച്ച് കെ.എം.എസ്.സി.എല്‍ എന്ന കമ്പനിക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഈ കമ്പനി ഏതാനും ഉപരണങ്ങള്‍ കൂടി ഇനി എത്തിക്കാനുണ്ടണ്ട്. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷര്‍, ജില്ലാ ആശുപത്രി സൂപ്ര@ണ്ട്, എന്‍ജിനീയര്‍മാര്‍, കരാറുകാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."