HOME
DETAILS

ബഹിരാകാശവും വില്‍ക്കുന്നു: തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

  
backup
June 24 2020 | 15:06 PM

space-for-sale-issue-1234

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ബഹിരാകാശ മേഖലയില്‍ സ്വകാര്യമേഖലയെക്കൂടി പങ്കാളികളാക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സ്വകാര്യമേഖലയ്ക്ക് ഇതിനായി സൗകര്യമൊരുക്കാന്‍ ഐ.എസ്.ആര്‍.ഒയുടെ കീഴില്‍ ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്ററെന്ന പുതിയ സംഘടനയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. രാജ്യത്തെ ബഹിരാവകാശ മേഖല സ്വകാര്യകുത്തകകള്‍ക്കായി തുറന്നു കൊടുക്കുന്നതാണ് തീരുമാനം. ഇത് ബഹിരാകാശ മേഖലയില്‍ ഇന്ത്യന്‍ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. നിലവില്‍ ഐ.എസ്.ആര്‍.ഒയാണ് രാജ്യത്തെ ബഹിരാവകാശ ദൗത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

സ്വകാര്യമേഖലയുമായി ബന്ധപ്പെട്ട നയ രൂപീകരണം നടത്തുന്നതും നാഷണല്‍ സ്‌പേസ് പ്രമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്ററായിരിക്കും. പുതിയ തീരുമാനം ഐ.എസ്.ആര്‍.ഒയെ ഗവേഷണ, വികസന മേഖകളില്‍ മാത്രം ശ്രദ്ധിക്കാന്‍ കഴിയും വിധം സ്വതന്ത്രമാക്കുമെന്നും സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണകാര്യമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. രാജ്യത്തിന് ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് മികച്ച അടിസ്ഥാന സൗകര്യവും സ്വത്തുമുണ്ട്. ഈ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയും വിധം തുറക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച ഉപഗ്രഹം വിക്ഷേപണം നടത്താന്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് കൊണ്ടുപോകേണ്ടി വന്നത് സ്വകാര്യമേഖലയ്ക്ക് ഈ സൗകര്യം നല്‍കാന്‍ പാടില്ലെന്ന നയം മൂലമാണ്. ഭാവിയില്‍ ഈ സാഹചര്യമുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്റര്‍ സ്വകാര്യ കമ്പനികള്‍ക്ക് ബഹിരാവകാശ ദൗത്യത്തിനുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുമെന്ന് ബഹിരാവകാശ മേഖലയുടെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. സ്വാകാര്യമേഖലയ്ക്ക് പങ്കാളികളാകാവുന്ന അവസരങ്ങള്‍ വരുമ്പോള്‍ അത് സര്‍ക്കാര്‍ അറിയിക്കും. സ്വകാര്യ പങ്കാളിത്തം വിപ്ലവകരമായ തീരുമാനമാണെന്നും മന്ത്രി അവകാശപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago