അധ്യാപക പരിശീലന ക്ലാസില്‍ മന്ത്രിയുടെ സന്ദര്‍ശനം അധ്യാപകര്‍ നല്ല വിദ്യാര്‍ഥികളാകണം: വിദ്യാഭ്യാസ മന്ത്രി
പാലക്കാട്: അധ്യാപകര്‍ നല്ല വിദ്യാര്‍ഥികളാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. സുല്‍ത്താന്‍പേട്ട ഗവ.എല്‍.പി സ്‌കൂളില്‍ നടക്കുന്ന ഐ.ടി അധ്യാപക പരിശീലന ക്ലാസ് സന്ദര്‍ശിച്ച് അധ്യാപകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പാഠപുസ്തകത്തിലെ അറിവുകള്‍ മാത്രം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നവരാവരുത് അധ്യാപകന്‍. മറിച്ച് ഏതെല്ലാം സ്രോതസുകളില്‍ നിന്നും അറിവ് ലഭിക്കുന്നുവെന്ന് കണ്ടെത്തി അതിലേക്ക് വിദ്യാര്‍ഥികളുടെ മനസ് എത്തിക്കാന്‍ കഴിയുന്നവരാവണം അധ്യാപകന്‍.
അനന്തമായ അറിവിന്റെ സ്രോതസുകള്‍ ഇന്ന് ലഭ്യമാണ്. ഇത്തരം സ്രോതസുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ വിനിയോഗിക്കാന്‍ അധ്യാപകന് കഴിയണം. പാഠപുസ്തകങ്ങളിലൂടെ റ്റു-ഡയമന്‍ഷനല്‍ വിദ്യാഭ്യാസമേ സാധ്യമാകൂ.
വികസിത രാജ്യങ്ങളില്‍ ത്രീ-ഡയമന്‍ഷനല്‍ വിദ്യാഭ്യാസ രീതിയാണ് പിന്തുടരുന്നത്. അത്തരം വിദ്യാഭ്യാസ രീതിയില്‍ വിദ്യാര്‍ഥികളോട് മത്സരിക്കാന്‍ ശേഷിയുള്ള വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കാന്‍ കഴിയുന്ന ആധുനിക വിദ്യാഭ്യാസ രീതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലന ക്ലാസുകള്‍ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കാനുള്ള തുടക്കമാണ്. തുടര്‍ പരിശീലനങ്ങളിലൂടെ മികച്ച നിലവാരമുള്ള അധ്യാപകരെ വാര്‍ത്തെടുക്കാനാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
രാവിലെ ബി.ഇ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയ മന്ത്രി എല്‍.പി സ്‌കൂള്‍ അധ്യാപകരുടെ കംപ്യൂട്ടര്‍ പരിശീലന ക്ലാസ് സന്ദര്‍ശിച്ചു. തുടര്‍ന്നാണ് സുല്‍ത്താന്‍പേട്ട ഗവ.എല്‍.പി സ്‌കൂളില്‍ നടക്കുന്ന യു.പി സ്‌കൂള്‍ അധ്യാപകരുടെ പരിശീലന ക്ലാസിലെത്തിയത്.
പരിശീലന ക്ലാസ് പരിശോധിച്ച് മന്ത്രി അധ്യാപകരുമായി ആശയവിനിമയം നടത്തി.
കെ ബാബു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം നിഥിന്‍ കണിച്ചേരി, വിദ്യാഭ്യാസ ഉപ ഡയറക്റ്ററുടെ ചുമതലയുള്ള എം.ആര്‍ രോഹിണി, അക്കൗണ്ട്‌സ് ഓഫിസര്‍ മുഹമ്മദ് നിസ്താര്‍, എസ്.എസ്.എ ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ ജയപ്രകാശ്, ഐ.ടി കോഡിനേറ്റര്‍ ശശികുമാര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."