HOME
DETAILS
MAL
സുനന്ദ പുഷ്ക്കര്‍ കേസ്: ശശി തരൂര്‍ കോടതിയില്‍ ഹാജരായി
backup
July 07 2018 | 04:07 AM
ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കര്‍ ആത്മഹത്യക്കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പി.യുമായ ശശി തരൂര്‍ ഹാജരായി. ഡല്‍ഹി ചീഫ് മജിസ്ട്രേറ്റ് മെട്രോ പൊളിറ്റന്‍ കോടതിയിലാണ് തരൂര്‍ ഹാജരായത്.
കേസില്‍ തരൂരിന് ഡല്‍ഹി പട്യാലഹൗസ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്.
2014 ജനുവരി 17നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണയാണ് തരൂരില്‍ ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."