ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കൊവിഡ് കേസുകളുടെ കണക്കെടുക്കണം, സമ്പര്‍ക്ക പട്ടിക കണ്ടെത്തണം
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയശേഷം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ കണക്കെടുക്കണമെന്നും സമ്പര്‍ക്ക പട്ടിക കണ്ടെത്തണമെന്നും വിദഗ്ധ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും എത്തിയവരില്‍ രോഗം സ്ഥിരീകരിച്ചതിനെ തടുര്‍ന്നാണ് അടിയന്തിരമായി കണക്ക് എടുക്കുകയും ആര്‍ക്കെല്ലാം രോഗം സ്ഥിരീകരിച്ചുവെന്നും അവരുടെ കേരളത്തിലെ സമ്പര്‍ക്ക പട്ടിക എടുത്ത് പരിശോധന നടത്തണമെന്നും ബി.ഇക്ബാല്‍ അധ്യക്ഷനായ വിദഗ്ധ സമിതി ആവശ്യപ്പെട്ടത്.
കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയവരില്‍ ഏഴുപതോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകത്തിലേയ്ക്ക് പോയ ഇരുപതിലേറെ പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡാറ്റ പങ്കിട്ടാല്‍ കോണ്‍ടാക്റ്റ് ട്രെയ്‌സിങ് എളുപ്പത്തിലാകുമെന്നും അതുവഴി സമൂഹ വ്യാപനം തടയാന്‍ കഴിയുമെന്നുമാണ് വിദഗ്ധ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗവ്യാപനം കൂടിയതോടെ പുറത്തു നിന്നെത്തുന്ന മുഴുവന്‍ പേരേയും തമിഴ്‌നാട് പരിശോധിക്കുന്നുണ്ട്. ചെന്നയുടന്‍ നടത്തുന്ന പരിശോധനയിലാണ് രോഗം തമിഴ്‌നാട്ടിലും കര്‍ണാടകയിലും കണ്ടെത്തിയത്.
കേരളത്തില്‍ എത്തി രോഗം സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങളിലുള്ളവരുടെ പൂര്‍ണമായ വിവരം അതതു സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും അതേ പോലെ മറ്റു സംസ്ഥാനങ്ങളില്‍ പോയി രോഗം സ്ഥിരീകരിച്ചവരുടെ വിവരം അവിടെ നിന്നും ശേഖരിക്കണമെന്നുമാണ് വിദഗ്ധ സമിതി ആവശ്യപ്പെട്ടത്. കേരളത്തില്‍ നിന്നു വരുന്നവരുടെ കണക്ക് മറ്റു സംസ്ഥാനങ്ങള്‍ ദിവസവും പുറത്തു വിടുന്നുണ്ടെങ്കിലും ഇതിന്റെ കൃത്യമായ കണക്ക് ഇനിയും ആരോഗ്യ വകുപ്പിന് ശേഖരിക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."