സഹോദരന്റെ അപകട മരണ വാര്‍ത്തയറിഞ്ഞു ഓടിയെത്തിയ കാര്‍ത്തികക്ക് തണലായത് കെ.എം.സി.സി
ദോഹ: ഏകസഹോദരന്‍ നാട്ടില്‍ ബൈക്കപകടത്തില്‍ മരിച്ചതറിഞ്ഞു എന്ത് ചെയ്യണമെന്നറിയാതെ ദോഹ ഹമദ് വിമാനത്താവളത്തിലേക്ക് ഓടിയെത്തിയ കാര്‍ത്തിക കൃഷ്ണയ്ക്ക് തുണയായി ഖത്തര്‍ കെഎംസിസിയും സാമൂഹിക പ്രവര്‍ത്തകരും. സഹോദരന്‍ നാട്ടില്‍ മരിച്ചതറിഞ്ഞ് പത്തനംതിട്ട ചെങ്ങന്നൂര്‍ മാലക്കര സ്വദേശി കാര്‍ത്തിക കൃഷ്ണ ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ ഓടിയെത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലുണ്ടായ ബൈക്കപകടത്തിലാണ് സഹോദരന്‍ ഹരികൃഷ്ണ മരണപ്പെട്ടത്. സംസ്‌കാരത്തിന് മുമ്പ് ഏക സഹോദരന്റെ മുഖം അവസാനമായി ഒരു നോക്ക് കാണണമെന്ന് മാത്രമായിരുന്നു ആഗ്രഹം. ഖത്തര്‍ എയര്‍വെയ്‌സില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക ഏതെങ്കിലും ചാര്‍ട്ടര്‍ വിമാനത്തില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവളത്തില്‍ ഓടിയെത്തിയത്. വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ചൊവ്വാഴ്ച വൈകീട്ട് കെഎംസിസിസിയുടെ മൂന്ന് വിമാനങ്ങള്‍ കേരളത്തിലേക്ക് പോകുന്ന വിവരം അറിഞ്ഞത്. 72 മണിക്കൂര്‍ മുമ്പ് യാത്രക്കാരുടെ പട്ടിക സമര്‍പ്പിക്കണമെന്നത് ഉള്‍പ്പെടെയുള്ള തടസ്സങ്ങള്‍ മാറികിട്ടിയാല്‍ ഏതെങ്കിലും വിമാനത്തില്‍ ഇവരെ കേരളത്തില്‍ എത്തിക്കാന്‍ സന്നദ്ധമാണെന്ന് കെഎംസിസി അറിയിക്കുകയായിരുന്നു.
കോവിഡ് കാലത്ത് നിശ്ശബ്ദ ഇടപെടലിലൂടെ ഖത്തറിലെ നിരവധി ഇന്ത്യക്കാര്‍ക്ക് ആശ്രയമായ ഡോ.മോഹന്‍ തോമസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മുന്‍ പ്രസിഡന്റ് കെ ആര്‍ ഗിരീഷ്‌കുമാര്‍ എന്നിവരുമായി ബന്ധപ്പെട്ടു നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ അംബാസിഡര്‍ കാര്‍ത്തിക കൃഷ്ണക്ക് മൂന്നു മണിക്കൂറുകള്‍ക്കകം നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ദോഹയില്‍ നിന്നു കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത ഇന്‍ഡിഗോ വിമാനത്തിലാണ് കാര്‍ത്തിക നാട്ടിലേക്ക് തിരിച്ചത്.
കെഎംസിസി സംസ്ഥാന പ്രസിഡണ്ട് എസ്എഎം ബഷീര്‍, സെക്രട്ടറി ഇസ്മായില്‍ പൂഴിക്കല്‍, റയീസ് പെരുമ്പ. ഫുഡ് വേള്‍ഡ് അബ്ദുറഹീം തുടങ്ങിയവരും കാര്‍ത്തികയുടെ യാത്രയ്ക്ക് വേണ്ട കാര്യങ്ങളൊരുക്കാന്‍ മുന്നില്‍ നിന്നുപ്രവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."