കേരഗ്രാമം പദ്ധതിയില്‍ ഇടംനേടി പന്മന പഞ്ചായത്ത്
പന്മന: സംയോജിത തെങ്ങുകൃഷി പദ്ധതിയായ കേരഗ്രാമം പദ്ധതിയിലേക്കു പന്മന ഗ്രാമ പഞ്ചായത്തിനെ തിരഞ്ഞെടുത്തതായി എന്‍. വിജയന്‍പിളള എം.എല്‍.എ അറിയിച്ചു. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രത്യേകം വകയിരുത്തിയ അഞ്ചു കോടിയില്‍ നിന്നാണു തുക അനുവദിക്കുക. തെങ്ങുകൃഷിയില്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് പ്രോത്സാഹനവും ആശ്വാസവും നല്‍കുന്ന വിധത്തിലാണു കേരഗ്രാമ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി പന്മന പഞ്ചായത്തിലെ 250- ഹെക്ടര്‍ സ്ഥലത്താണ് തെങ്ങുകൃഷി വ്യാപിപ്പിക്കുന്നത്. നിലവില്‍ കേടായ തെങ്ങുകള്‍ മുറിച്ചുമാറ്റും. പകരം അത്യുല്‍പാദന ശേഷിയുള്ള തെങ്ങിന്‍തൈകള്‍ നല്‍കും. തെങ്ങ് മുറിച്ചുമാറ്റുന്നതിന് തെങ്ങിന് 1,000 രൂപ വീതം കര്‍ഷകനു ലഭിക്കും.
പുതിയ തെങ്ങിന്‍തൈക്കും തെങ്ങിന്‍തടം തയാറാക്കുന്നതിനും ജലസേചനത്തിനും ജൈവ രാസവള പ്രയോഗത്തിനും സബ്‌സിഡി ലഭിക്കും. തൊണ്ട് ഉപയോഗിക്കുന്നതിനുള്ള സംവിധാനവും ഉണ്ടാകും. തെങ്ങുകൃഷി വ്യാപകമാക്കുക, കര്‍ഷകന് ആത്മവിശ്വാസം വര്‍ദിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ കൂടുതല്‍ സഹായകരമായ ഈ പദ്ധതി പന്മന ഗ്രാമ പഞ്ചായത്ത് കൃഷിവകുപ്പുമായി ചേര്‍ന്ന് എത്രയുംവേഗം നടപ്പാക്കുമെന്നു എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."