HOME
DETAILS
MAL
ജൂലൈ ഒന്നു മുതല്‍ 50 ശതമാനം ജീവനക്കാര്‍ക്ക് ഓഫീസുകളിലെത്താമെന്നു ഖത്തര്‍
backup
June 24 2020 | 16:06 PM
ദോഹ: ജോലി സ്ഥലത്തെ ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് കോവിഡ് നിയന്ത്രണത്തില്‍ വരുത്തിയ ഇളവ് ഖത്തര്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ജൂലൈ ഒന്ന് മുതല്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ 50 ശതമാനം ജീവനക്കാര്‍ക്ക് ഓഫിസിലിരുന്ന് ജോലി ചെയ്യാം. ബാക്കിയുള്ളവര്‍ വീട്ടിലിരുന്ന് ജോലി തുടരും. സ്വകാര്യ ആശുപത്രികള്‍ക്ക് 60 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാമെന്ന തീരുമാനവും പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."