HOME
DETAILS
MAL
ബയോടെക്നോളജി ലാബ് ശാക്തീകരിക്കും: കൃഷിമന്ത്രി
backup
April 21 2017 | 19:04 PM
തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബയോടെക്നോളജി മോഡല്‍ ഫ്ളോറി കള്‍ച്ചര്‍ സെന്ററിനെ ഇന്ത്യയിലെ തന്നെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു മാതൃകാ സ്ഥാപനമാക്കി ഉയര്‍ത്തികൊണ്ട് വരുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷി മന്ത്രി സുനില്‍കുമാര്‍. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബയോടെക്നോളജി ലാബ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
ലാബിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടത്തി പ്രതിവര്‍ഷ ഉല്പാദനം 10 ലക്ഷത്തില്‍ നിന്നും 50 ലക്ഷമാക്കി ഉയര്‍ത്തുമെന്നും അതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."