സാബിത് വധം: കേസിലെ വിധി വീണ്ടും മാറ്റി
കാസര്‍കോട്: പ്രമാദമായ മീപ്പുഗിരിയിലെ സാബിത് വധക്കേസില്‍ വിധി പറയുന്നത് കോടതി വീണ്ടും മാറ്റി. ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് വിധി പറയുന്നത് 22ലേക്ക് മാറ്റിയത്. കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ആദ്യം ഫെബ്രുവരി 26ന് വിധി പറയുമെന്ന് കോടതി പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇത് മാര്‍ച്ച് 14ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, മാര്‍ച്ച് 14ന് ഇന്നലെ വിധി പറയാന്‍ മാറ്റിവെച്ചു.
2013 ജൂലൈ ഏഴിന് രാവിലെ 11.30 ഓടെയാണ് നുള്ളിപ്പാടി ജെ.പി കോളനി പരിസരത്ത് വച്ചാണ് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തടഞ്ഞ് നിര്‍ത്തി സാബിത്തി(18) നെ ഏഴംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. ബൈക്കോടിച്ചത് സാബിത്തായിരുന്നു. അക്രമത്തില്‍ റഹീസിനും സാരമായി പരുക്കേറ്റിരുന്നു. ജെ.പി കോളനിയിലെ കെ. അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ.എന്‍ വൈശാഖ് (22), ജെ.പി കോളനിയിലെ 17കാരന്, ജെ.പി കോളനിയിലെ എസ്.കെ നിലയത്തില്‍ സച്ചിന് കുമാര്‍ എന്ന സച്ചിന് (22), കേളുഗുഡ്ഡെയിലെ ബി.കെ പവന് കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്പിലിലെ ധനഞ്ജയന് (28), ആര് വിജേഷ് (23) എന്നിവരാണ് കേസിലെ പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."