ഗതാഗത നിയമ ലംഘനം; 36 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
കല്‍പ്പറ്റ: വിവിധ ഗതാഗത നിയമലംഘന കേസുകളിലായി 36 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് 8, അമിത വേഗത്തിലോടിച്ചതിന് 7, മദ്യപിച്ച് വാഹനമോടിച്ചതിന് 11, റോഡപകടങ്ങളില്പെട്ടതിന് 9 എന്നിങ്ങനെ 36 പേരുടെ ലൈസന്‍സാണ് അയോഗ്യമാക്കിയത്. വിവിധ കേസുകളിലായി 46,000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരേ പരിശോധന കര്‍ശനമാക്കിയതായും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളുടെ ലിസ്റ്റ്, രക്ഷാകര്‍ത്താക്കളുടെ ഫോണ്‍ നമ്പര്‍ എന്നിവയും സ്കൂള്‍ വണ്ടികളില്‍ ട്രിപ്പ് ഷീറ്റും നിര്‍ബന്ധമാക്കി. ടാക്സ് ഒടുക്കാതെ സര്‍വിസ് നടത്തിയ രണ്ട് ബസുകളും പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറും കസ്റ്റഡിയിലെടുത്തു.
സ്പീഡ് റഡാര്‍ കാമറകളില്‍ തെളിഞ്ഞ ഗതാഗത നിയമലംഘനത്തിന് പിഴ ഒടുക്കാതിരുന്നവര്ക്ക് നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട്. ഫൈന്‍ അടയ്ക്കാത്തവര്‍ക്ക് അക്ഷയ വഴി ഓണ്‍ലൈനായും ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് സ്വന്തമായി വെബ്സൈറ്റിലൂടെയും ഉച്ചയ്ക്ക് ഒന്നുവരെ ആര്‍ടി. ഓഫിസുകളിലൂടെയും പിഴ ഒടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."